Deshabhimani

നെടുമ്പാശേരി അപകടം

എം ബി രാജേഷ്‌ ഗോപികയുടെ വീട്‌ സന്ദർശിച്ചു

ഗോപികയുടെ അമ്മ സജിതയെയും  കുടുംബാംഗങ്ങളെയും  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  എം ബി രാജേഷ്, ജില്ലാ സെക്രട്ടറി  വി ചെന്താമരാക്ഷൻ എന്നിവർ ആശ്വസിപ്പിക്കുന്നു

ഗോപികയുടെ അമ്മ സജിതയെയും കുടുംബാംഗങ്ങളെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്, ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ എന്നിവർ ആശ്വസിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:10 AM | 2 min read

പാലക്കാട്‌

നെടുമ്പാശേരിയിൽ അമിതവേഗത്തിലെത്തിയ മിനികൂപ്പർ ഇടിച്ച്‌ മരിച്ച മണ്ണാർക്കാട്‌ ഇടക്കുറുശി സ്വദേശിനി ഗോപികയുടെ വീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്‌ സന്ദർശിച്ചു. ബുധൻ രാവിലെ പത്തോടെയാണ്‌ അദ്ദേഹം എത്തിയത്‌. ഗോപികയുടെ അച്ഛൻ പ്രദീപ്‌കുമാർ, അമ്മ സജിത, സഹോദരങ്ങളായ ദീപിക, അഭിജിത്‌ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു ടി രാമകൃഷ്‌ണൻ, കെ സി റിയാസുദ്ദീൻ, മണ്ണാർക്കാട്‌ ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, ഏരിയ കമ്മിറ്റി അംഗം കെ കെ രാജൻ, കരിമ്പ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ജി വത്സൻ, കെ രഞ്ജിത് എന്നിവരും ഒപ്പമുണ്ടായി.

പ്രതിയുടെ പിതാവ്‌ ആരുടെ സ്‌പോൺസർ
എന്നറിയണം: എം ബി രാജേഷ്‌

നെടുമ്പാശേരിയിൽ കാറിടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ പിതാവ്‌ സർക്കാരിലെ ആരുടെ സ്‌പോൺസർ ആണെന്ന്‌ അറിയണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്‌ പറഞ്ഞു. അപകടത്തിൽ മരിച്ച ഗോപികയുടെ വീട്‌ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ രക്ഷിക്കാൻ വ്യക്തമായ ആസൂത്രണവും അട്ടിമറിയും നടന്നു. മദ്യപിച്ച്‌ വണ്ടിയോടിച്ച പ്രതിയുടെ വൈദ്യ പരിശോധന വൈകിപ്പിച്ചു. 30 എംഎൽ മദ്യത്തിന്റെ അളവ്‌ ശരീരത്തിൽ കണ്ടാൽ മാത്രമേ കേസിന്‌ ബലമുണ്ടാകൂ. അത്‌ ഇല്ലാതാക്കാൻ ശ്രമിച്ചു. ക്രൂരമായ അപകടം ഉണ്ടാക്കിയിട്ടും കേസ്‌ എന്റെ ബാപ്പ നോക്കിക്കൊള്ളും എന്നാണ്‌ പ്രതി പറയുന്നത്‌. കോടതിയിൽനിന്ന്‌ പ്രതിക്ക്‌ രക്ഷപ്പെടാനുള്ള പഴുതൊരുക്കി. പ്രതിയെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ ശക്തമായി ഇടപെടും. പ്രതിപക്ഷ നേതാവ്‌ പ്രശ്‌നത്തിൽ ഇടപ്പെട്ടിട്ടുണ്ട്‌. വിശ്വഹിന്ദുപരിഷത്തിന്റെ വർഗീയ വിഷംതുപ്പുന്ന വനിതാ നേതാവ്‌ ഗോപികയുടെ കുടുംബത്തെ ഭ‍ീഷണിപ്പെടുത്തി. ഇവർ ഏത്‌ ഹിന്ദുവിന്റെ താൽപ്പര്യമാണ്‌ സംരക്ഷിക്കുന്നത്‌. കുടുംബത്തിനുനേരെ സൈബർ ആക്രമണം നടത്തുന്നത്‌ ഇവരുടെ അണികളല്ലേ. ആഭ്യന്തര മന്ത്രി ന്യായീകരിച്ചാൽ സംശയത്തിന്റെ മുന അദ്ദേഹത്തിലേക്ക്‌ നീളും. അദ്ദേഹത്തിന്റെ ശ്രദ്ധ പിആറിൽ മാത്രമാണ്‌. അമിത്‌ ഷായുടെയും യോഗിയുടെയും പൊലീസിന്റെ നിലവാരത്തിലേക്ക്‌ നാലുമാസം കൊണ്ട്‌ കേരള പൊലീസ്‌ മാറി. പാലക്കാട്‌ മദ്യപിച്ചെത്തിയ പൊലീസുകാരൻ ഇടിവളകൊണ്ട്‌ എസ്‌എഫ്‌ഐക്കാരെ മർദിച്ചു. ആ പൊലീസുകാരനെ രക്ഷപ്പെടുത്തി കൊണ്ടുപോയി. മീനാക്ഷിപുരത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്‌. അട്ടപ്പാടിയിൽ ആൾക്കൂട്ടകൊലപാതകം ഉണ്ടായപ്പോൾ എൽഡിഎഫ്‌ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഇ‍ൗ മാതൃക സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും എം ബി രാജേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home