ad
Deshabhimani

ദേശീയ സരസ് മേള; പന്തലിന്‌ കാല്‍നാട്ടി

National Saras Mela

കുടുംബശ്രീ ദേശീയ സരസ് മേള പന്തലിന് സംഘാടകസമിതി ചെയർമാൻ മന്ത്രി എം ബി രാജേഷ് കാല്‍നാട്ടുന്നു

വെബ് ഡെസ്ക്

Published on Dec 23, 2025, 12:32 AM | 1 min read

കൂറ്റനാട്

തൃത്താല ചാലിശേരിയിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്‌ കാല്‍നാട്ടി. ഒരുലക്ഷത്തോളം ചതുരശ്ര അടിയിൽ എയര്‍ കണ്ടീഷന്‍ ചെയ്ത പവിലിയനാണ് സരസ് മേളയ്ക്കായി തയ്യാറാക്കുന്നത്. പ്രധാനവേദിയും 350 വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളുമുണ്ടാകും. സംഘാടക സമിതി ചെയർമാൻ മന്ത്രി എം ബി രാജേഷ് പന്തലിന്‌ കാല്‍നാട്ടി. ചാലിശേരി മുലയംപറമ്പ് ക്ഷേത്രമൈതാനിയിൽ നടന്ന ചടങ്ങില്‍ മുൻ എംഎൽഎ ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ലത സൽഗുണൻ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പി സെയ്‌തലവി എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉൽപ്പന്നങ്ങളും തനത് ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കുന്ന മേളയില്‍ എല്ലാദിവസവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി രണ്ടുമുതല്‍ 11 വരെയാണ് മേള. ജനുവരി രണ്ടിന് വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home