കലാപരിപാടികളുടെ അവതരണം
രാത്രികാല നിയന്ത്രണത്തിന് ഇളവ് അനുവദിക്കണം

നാടോടി നാടക നൃത്ത സംഗീത കേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
രാത്രി പത്ത് മണിക്കുശേഷമുള്ള നിയന്ത്രണത്തിൽ നാടൻകലകളുടെ അവതരണത്തിന് ഇളവ് അനുവദിക്കണമെന്ന് നാടോടി -നാടക -നൃത്ത -സംഗീത കേന്ദ്രം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആര്യമാല വേലായുധൻ ആശാൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷനായി. പൊതുസമ്മേളനം സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ കണ്ണൻകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഭവദാസൻ, ജി രാജേഷ്, എസ് രാജൻ, മണ്ണൂർ ചന്ദ്രൻ, കുമരേഷ് വടവന്നൂർ, ഫോക്ലോർ അവാർഡ് ജേതാവ് രുഗ്മണി, ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻകുട്ടി സ്വാഗതവും എരിമയൂർ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ കലാരൂപങ്ങളായ കാവ് വാദ്യം, കരകാട്ടം, ആര്യമാല, പൊറാട്ടുകളി, ഹരിശ്ചന്ദ്ര നാടകം, തുയിലുണർത്തുപാട്ട്, നാടൻപാട്ട് എന്നിവ അരങ്ങേറി. ഭാരവാഹികൾ: മണ്ണൂർ ചന്ദ്രൻ (രക്ഷാധികാരി), എരിമയൂർ രാമകൃഷ്ണൻ (പ്രസിഡന്റ്), ശോഭന, രവി ചേരാമംഗലം, രാജൻ (വൈസ് പ്രസിഡന്റുമാർ), എ കണ്ണൻകുട്ടി (സെക്രട്ടറി), എസ് രാജൻ, കൃഷ്ണദാസ് കല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ), കലാധരൻ (ട്രഷറർ).









0 comments