ad
Deshabhimani

മൃഗക്ഷേമ സെമിനാറും പുരസ്‌കാര വിതരണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 19, 2026, 12:22 AM | 1 min read

പാലക്കാട്‌

മൃഗക്ഷേമ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ടി എം ശശി ഉദ്‌ഘാടനം ചെയ്തു. പെറ്റ് ഷോപ് ഉടമകൾ, ബ്രീഡേഴ്സ്, മൃഗക്ഷേമ സംഘടനാ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ സ്മിതേഷ് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി ജി രാജേഷ് വിഷയാവതരണം നടത്തി. പെറ്റ് ഷോപ് റൂൾസ് ആൻഡ്‌ പിസിഎ ആക്ട് എന്ന വിഷയത്തിൽ ഡോ. ദിലീപ് ഫൽഗുനൻ, മൃഗക്ഷേമം പ്രാദേശിക തലത്തിൽ- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. ജ്യോതിഷ് ശങ്കർ, നാട്ടാന പരിപാലന ചട്ടം എന്ന വിഷയത്തിൽ ഡോ.അരുൺ സത്യൻ എന്നിവർ ക്ലാസെടുത്തു. മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക്‌ ഇ ജിനേഷ്, കെ വി സംയുക്ത എന്നിവർക്ക്‌ പുരസ്കാരം നൽകി. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എൻ രാധാകൃഷ്ണൻ സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ. പി രാജേഷ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബി സിന്ധു, നഗരസഭ കൗൺസിലർ റിസ്വാന, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ എം രവി, വിക്ടോറിയ കോളേജ് ജന്തുശാസ്ത്ര വകുപ്പ് മേധാവി ഡോ. കെ എ റഷീദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home