ad
Deshabhimani

കാണാതായ 6 വയസ്സുകാരൻ 
മുങ്ങി മരിച്ചനിലയിൽ

സുഹാൻ
വെബ് ഡെസ്ക്

Published on Dec 29, 2025, 02:00 AM | 1 min read

ചിറ്റൂർ

അമ്പാട്ടുപാളയത്ത്‌ കാണാതായ ആറ്‌ വയസ്സുകാരൻ കുളത്തിൽ മരിച്ചനിലയിൽ. എരുമങ്കോട്‌ അനസ് – -ത‍ൗഹിത ദമ്പതികളുടെ മകൻ സുഹാനാണ്‌ മരിച്ചത്‌. വീട്ടിൽനിന്ന്‌ 500 മീറ്റർമാറി നഗരസഭയ്‌ക്കുപിന്നിലുള്ള കുളത്തിൽനിന്ന്‌ ഞായർ രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്‌. ശനി രാവിലെ 12ന്‌ കുട്ടിയെ കാണാതായി. തുടർന്ന്‌ നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി. സമീപത്തെ വീടുകളും ആളൊഴിഞ്ഞ പറമ്പുകളിലും സിസിടിവി കേന്ദ്രീകരിച്ചും അന്വേഷിച്ചു. ഇതിനിടെ പൊലീസ്‌ നായ വീടിനുസമീപത്തെ മറ്റൊരു കുളത്തിനടുത്തെത്തിയത്‌ ആശങ്കയായി. ചിറ്റൂർ അഗ്നിരക്ഷാസേനാംഗങ്ങൾ കുളം മുഴുവനും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം കണ്ടെത്തിയ കുളത്തിന്‌ പരിസരത്തും സമീപത്തെ ക്വാട്ടേഴ്സിലും പരിശോധന നടത്തിയിരുന്നു. ഞായർ രാവിലെ കുളത്തിൽ കുളിക്കാനെത്തിയവരാണ്‌ മൃതദേഹം കണ്ടത്‌. ഉടൻ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു. പകൽ 12ന്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. മുങ്ങി മരണമാണെന്നാണ്‌ പ്രാഥമിക നിഗമനം. അമ്പാട്ടുപാളയം റോയൽ ഇന്ത്യൻ നഴ്‌സറി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്‌. സ്‌കൂളിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിനുവച്ചു. വൈകിട്ടോടെ നല്ലേപ്പിള്ളി പാറക്കാൽ പള്ളിയിൽ ഖബറടക്കി. കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ ചിറ്റൂർ പൊലീസ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home