റെയിൽവേ സ്റ്റേഷനിൽ പരിശോധന
കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ

പാലക്കാട്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി സുനിൽകുമാർ നായക്(26) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പാലക്കാട് റെയിൽവേ പൊലീസ് എസ്‌ഐ കെ ജെ പ്രവീണിന്റെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലെ മിൽമ സ്റ്റാളിനുസമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ബാഗ് ഒളിപ്പിച്ച നിലയിൽ ഒരുകിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. എസ്‌ഐ സുബൈദ, എസ്‌സിപിഒ രജീഷ് മോഹൻദാസ്, ഡാൻസാഫ് അംഗങ്ങളായ അബ്ദുൽ കലാം, മനീഷ്, എഎസ്ഐമാരായ അനിൽകുമാർ, മണികണ്ഠൻ, ആർപിഎഫ് എസ്‌ഐ ദീപക്, എഎസ്ഐ ഷിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments