ad
Deshabhimani

മീൻവല്ലത്ത് മലവെള്ളപ്പാച്ചിൽ

മീൻവല്ലം വെള്ളച്ചാട്ടത്തിലെ ശക്തമായ മലവെള്ളപ്പാച്ചിൽ
വെബ് ഡെസ്ക്

Published on Sep 26, 2025, 03:00 AM | 1 min read

മണ്ണാർക്കാട്

കല്ലടിക്കോടൻ മലയിലെ ശക്തമായ മഴയെത്തുടർന്ന് മീൻവല്ലത്ത് മലവെള്ളപ്പാച്ചിൽ. മീൻവല്ലം വെള്ളച്ചാട്ടത്തിലും തുടിക്കോട് പുഴയിലുമാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. എന്നാൽ മീൻവല്ലത്തിന്റെ താഴ്ഭാഗത്തേക്ക് മഴ ഉണ്ടായിരുന്നില്ല. തുടിക്കോട് പുഴ വന്നുചേരുന്ന തുപ്പനാട് പുഴയിലും അതിശക്തമായ മഴവെള്ളപ്പാച്ചിലാണ് ഉണ്ടായത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിൽ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി. വ്യാഴം പകൽ ഒന്നോടെയാണ് സംഭവം. മീൻവല്ലം വെള്ളച്ചാട്ടത്തിലും ശക്തമായാണ് വെള്ളം ഒഴുകിയെത്തിയത്. ഇവിടേക്കുള്ള ചപ്പാത്തും വെള്ളത്തിനടിയിലായി. മീൻവല്ലത്ത് വ്യാഴാഴ്ച സന്ദർശകർ കുറവായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home