ad
Deshabhimani

അണിചേർന്ന്‌ ശക്തരായി മുന്നോട്ട്‌

സിഐടിയു ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ മെയ്ദിന റാലി

സിഐടിയു ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ മെയ്ദിന റാലി

വെബ് ഡെസ്ക്

Published on May 03, 2026, 01:21 AM | 1 min read

പാലക്കാട്‌

കേന്ദ്രം ലേബർകോഡ്‌ അടിച്ചേൽപ്പിച്ചതിന്‌ ശേഷമുള്ള ആദ്യ സാർവദേശീയ തൊഴിലാളിദിനം ജില്ലയിൽ ബഹുജന പങ്കാളിത്തത്തോടെ ആചരിച്ചു. ജില്ലാ കേന്ദ്രത്തിലും 12 ഡിവിഷൻ കേന്ദ്രങ്ങളിലും സിഐടിയു നേതൃത്വത്തിൽ മെയ്‌ ദിന റാലി നടത്തി. പാലക്കാട്‌ സുൽത്താൻപേട്ട കെഎസ്‌ഇബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിന്‌ മുന്നിൽനിന്ന്‌ സ്റ്റേഡിയം ബസ്‌സ്റ്റാൻഡിൽ എത്തിയ റാലി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്തു. ഉത്തരേന്ത്യയിലെ തൊഴിലാളി സമരത്തിന്‌ നേതൃത്വം നൽകിയശേഷം ജില്ലയിലെത്തിയ എളമരം കരീമിന്‌ റാലിയിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ്‌ പി എൻ മോഹനൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ ദിവാകരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ, എസ് ബി രാജു, ടി കെ അച്യുതൻ, വി സരള, എം പത്മിനി, സി അംബിക, ജില്ലാ ഭാരവാഹികളായ പി എ ഗോകുൽദാസ്, വി വി വിജയൻ, എം എസ് സ്‌-കറിയ, എൻ പി വിനയകുമാർ, കെ ഹരിദാസ്, എ വി സുരേഷ്‌, കെ സുരേഷ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ഹംസ സ്വാഗതവും ജില്ലാ ട്രഷറർ ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home