Deshabhimani

വില കുറച്ചുകൂടും പക്ഷേ വിഷമില്ല

പച്ചക്കറി തോട്ടത്തിൽ ജോർജ് വർഗീസ്‌

പച്ചക്കറി തോട്ടത്തിൽ ജോർജ് വർഗീസ്‌

avatar
വി പ്രശോഭ്

Published on Sep 23, 2026, 01:30 AM | 1 min read

മ​ണ്ണാർക്കാട്

നീളമുള്ള വൻപയർ, മുഴുത്ത കയ്‌പയ്ക്ക, കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ഫ്രഷ്‌ കുക്കുമ്പർ... മണ്ണാർക്കാട്ടെ വിപണിയിൽ ഇപ്പോൾ താരം പന്നാരകുന്നേൽ ജോർജ് വർഗീസിന്റെ തോട്ടത്തിൽ നിന്നുള്ള ജൈവ പച്ചക്കറികളാണ്‌. തെങ്കര പഞ്ചായത്തിലെ കൈതച്ചിറയിൽ പത്തേക്കറോളം വരുന്ന വിസ്തൃതമായ സ്ഥലത്താണ് ജോർജേട്ടൻ ഈ "പച്ചക്കറി സാമ്രാജ്യം' . ​വിപണിയിലെ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് വിലയിൽ അല്പം വർധനവുണ്ടെങ്കിലും നൂറുശതമാനം വിശ്വസിച്ച് കഴിക്കാമെന്നതാണ് ജോർജിന്റെ പച്ചക്കറികളുടെ മേന്മ. 30 വർഷത്തെ ദീർഘകാലത്തെ കൃഷി പാരമ്പര്യമുള്ള ഇദ്ദേഹം, ആധുനിക രീതിയിലുള്ള പരീക്ഷണങ്ങളിലൂടെ സ്വന്തമായി വികസിപ്പിച്ചെടുത്ത മികച്ചയിനം വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ​കയ്പക്ക, പടവലം, പീച്ചിങ്ങ, കുറ്റിപ്പയർ, ചീര, വൻപയർ, കുക്കുമ്പർ, പച്ചമുളക്, വെണ്ട, വഴുതനങ്ങ തുടങ്ങി പത്തിലധികം ഇനം പച്ചക്കറികളാണ് ഇവിടെ സമൃദ്ധമായി വിളയുന്നത്. പൂർണമായും രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി, കമ്പോസ്റ്റ്, ചാണകം, കോഴിക്കാഷ്ഠം എന്നിവ മാത്രമാണ് വളമായി നൽകുന്നത്. വിളകളെ ബാധിക്കുന്ന രോഗങ്ങൾ മാറ്റാൻ ചുണ്ണാമ്പ് ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയാണ് പിന്തുടരുന്നത്. ഭാര്യ വിൻസിയും പ്രദേശത്തെ തൊഴിലാളികളും ഒപ്പം നിൽക്കുന്നതോടെ കൃഷി ജോർജേട്ടന് ഒരു ഉത്സവം തന്നെയാണ്. വിളവെടുക്കുന്ന പച്ചക്കറികൾക്ക് മണ്ണാർക്കാട് നഗരത്തിൽ വൻ ഡിമാൻഡാണെന്ന് പ്രാദേശിക വ്യാപാരികൾ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home