ad
Deshabhimani

ലോക്കോ പൈലറ്റുമാർ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സത്യഗ്രഹം സിഐടിയു  സംസ്ഥാന കമ്മിറ്റി അംഗം എസ് ബി  രാജു 
ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 30, 2026, 02:00 AM | 1 min read

പാലക്കാട്

റെയിൽവേ പാലക്കാട്‌ ഡിവിഷന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ഡിആർഎം ഓഫീസിന്‌ മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്‌ഘാടനം ചെയ്‌തു. എഐഎൽആർഎസ്എ ജനറൽ സെക്രട്ടറി കെ സി ജെയിംസ്, ഡിവിഷണൽ സെക്രട്ടറി എൻ ശ്രീജിത്ത്, കെ കെ കേശവൻ, പി ജഗേശൻ, കെ എസ് ശ്രീജു, ഉദയഭാസ്‌കർ (ഡിആർഇയു), ജി വിനോദ് (എഐജിസി), മുജീബ് റഹ്‌മാൻ (ഐആർടിസിഎസ്ഒ) എന്നിവർ സംസാരിച്ചു. പാലക്കാട് ഡിവിഷനിലെ നൂറിലധികം ലോക്കോ പൈലറ്റുമാർ സമരത്തിൽ അണിനിരന്നു. പാലക്കാട് ഡിവിഷനിൽ ഏകപക്ഷീയമായി നടപ്പാക്കിയ മൺസൂൺ ലിങ്ക് പദ്ധതി ജീവനക്കാരുടെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സമരം. 14 മണിക്കൂർ പ്രതിവാര വിശ്രമം ആറുമണിക്കൂറായി വെട്ടിച്ചുരുക്കിയത് പിൻവലിക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, തുടർച്ചയായ രണ്ടിലധികം രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന മുൻ തീരുമാനം പാലിക്കുക, റെയിൽവേ കമ്മിറ്റികൾ നിർദേശിച്ച ജോലി–-വിശ്രമ വ്യവസ്ഥകൾ അട്ടിമറിക്കുന്ന നിലപാട് തിരുത്തുക, ജീവനക്കാരുടെ ഉറക്കക്കുറവും ജോലിഭാരവും ട്രെയിൻ സർവീസുകളുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുക എന്നിവയാണ്‌ ആവശ്യങ്ങൾ. പാലക്കാട് ഡിവിഷണൽ കമ്മിറ്റി നേതൃത്വത്തിലാണ്‌ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home