ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സത്യഗ്രഹം നാളെ മുതൽ

പാലക്കാട്
റെയിൽവേ പാലക്കാട് ഡിവിഷന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സത്യഗ്രഹം തിങ്കളാഴ്‌ച ആരംഭിക്കും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്ഥാഫ് അസോസിയേഷൻ പാലക്കാട് ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലാപുരം, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ഡിപ്പോകളിലെ ജീവനക്കാരാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. രാവിലെ 10ന് പാലക്കാട് ഡിആർഎം ഓഫീസിന് മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്യും. പാലക്കാട് ഡിവിഷണിൽ നിലവിൽ 20 ശതമാനം ഒഴിവുകളുണ്ടായിട്ടും ലോക്കോ റണ്ണിങ് കേഡറിലെ ഉയർന്ന വിഭാഗങ്ങളിൽ ഒന്നരവർഷമായി നിയമനങ്ങൾ നടന്നിട്ടില്ല. പകരം ഒഴിവിനെ മറികടക്കാൻ അവധി നിഷേധിക്കുന്ന നിലപാടാണ് അധികൃതർ തുടരുന്നത്. ഭീഷണിപ്പെടുത്തി തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകുന്നു. പുതുതായി പ്രഖ്യാപിച്ച ട്രെയിനുകൾക്ക് പുതിയ ലോക്കോ പൈലറ്റുമാരെ നിയമിക്കാതെ നിലവിലുള്ളവർക്ക് ജോലിഭാരം വർധിപ്പിക്കുന്നു. ജോലി സമ്മർദത്താൽ ജീവനക്കാരുടെ ആരോഗ്യ-–കുടുംബ-–സമൂഹിക വിഷയങ്ങളും താറുമാറിലാണ്. അതീവ ജാഗ്രതപാലിക്കേണ്ട ജോലിയായിരുന്നിട്ടും യാത്രക്കാരുടെ സുരക്ഷയെ മാനിക്കാത്ത റെയിൽവേ നടപടികൾക്കെതിരെയാണ് സമരം.











0 comments