Deshabhimani

ഇടിമിന്നൽ

ഷോർട്ട് സർക്യൂട്ടിൽ
വീട് കത്തിനശിച്ചു

Lightning

ഒലവക്കോട് ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Oct 06, 2026, 12:00 AM | 1 min read

പാലക്കാട്

ശക്തമായ ഇടിമിന്നലിനെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടിൽ വീട് കത്തിനശിച്ചു. ഒലവക്കോട് അനുഗ്രഹ ഓഡിറ്റോറിയത്തിന് എതിർവശത്ത് പുത്തൻപുരയിൽ ജയപ്രകാശിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വീട്ടിൽ വാടകക്കാരനായി താമസിക്കുന്ന ഗഫൂറിന്റെ വീട്ടുപകരണങ്ങളും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. അപകടസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മൂന്നുദിവസമായി ഗഫൂറും കുടുംബവും മകളുടെ വീട്ടിലായിരുന്നു. തിങ്കൾ രാവിലെ പകൽ 11ന്‌ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടുപകരണങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലും കണ്ടത്. ഹാൾ, മുറികളിലുണ്ടായിരുന്ന ഫർണിച്ചറുകൾ, വയറിങ്, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിൽ വീടിന്റെ ചുവരുകളിൽ കരിപടരുകയും ചെയ്തിട്ടുണ്ട്. കെഎസ്ഇബി അധികൃതരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home