ചന്തമേറ്റി ചിറ്റൂർ
ഉയിരിൻ, ഉയിരേ...

എം വി ഗോവിന്ദന് ചിറ്റൂർ മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണം. മന്ത്രി കെ കൃഷ്ണൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവർ സമീപം

സ്വന്തം ലേഖകൻ
Published on Feb 17, 2026, 01:45 AM | 1 min read
ചിറ്റൂർ
ഭാഷാ വൈവിധ്യംകൊണ്ടും കാർഷിക പെരുമയിലും പേരുകേട്ട കൊഴിഞ്ഞാമ്പാറയിൽ എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഗംഭീര സ്വീകരണം. കൊഴിഞ്ഞാമ്പാറ റെസ്റ്റ് ഹൗസിനുമുന്നിൽ വാദ്യമേളത്തിന്റെയും തനതുകലാരൂപങ്ങളുടെയും മുത്തുക്കുടകളുടെയും അകന്പടിയിലായിരുന്നു വരവേൽപ്പ്. ജാഥാ ക്യാപ്റ്റനെ ആർ ശിവപ്രകാശ് ഹാരമണിയിച്ച് സ്വീകരിച്ചു. ജാഥാ അംഗങ്ങളെ എസ് വിനോദ് ബാബു, ഇ എൻ രവീന്ദ്രൻ, കെ സുരേഷ്, കെ വിജയൻ, ടി മഹേഷ്, സി കൃഷ്ണൻകുട്ടി, എൻ കെ മണികുമാർ, വി ബിനു, കെ ചിന്നസാമി, എൻ സരിത, ഷർമിള എന്നിവർ ഹാരമണിയിച്ചു. വേദിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വൈഗ പ്രഭ, നിവേദ് കൃഷ്ണ, മഹേഷ്, രമേഷ്, അഭിന, അബ്ദുൾ ഇർഷാദ് എന്നിവരെ ജാഥാ ക്യാപ്‌റ്റൻ അനുമോദിച്ചു. പൊതുയോഗത്തിൽ എസ് വിനോദ് ബാബു അധ്യക്ഷനായി. സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ് സ്വാഗതവും കേരള കോൺഗ്രസ് എം സംസ്ഥാന എക്സിക്യൂട്ടീവംഗം എം ശശിധരൻ നന്ദിയും പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി, കെ രാധാകൃഷ്ണൻ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, സി കെ രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പി സുരേഷ് രാജ്, ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസ്, കെ ആർ ഗോപിനാഥ്, ഇന്ത്യൻ സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന പ്രസിഡന്റ് ടി മഹേഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ വിജയൻ, ഇ എൻ രവീന്ദ്രൻ, വി സ്വാമിനാഥൻ, വി ബിനു, കൊഴിഞ്ഞാമ്പാറ ഒന്ന്, രണ്ട് ലോക്കൽ സെക്രട്ടറി എൻ എം അരുൺ പ്രസാദ്, ആർ ശ്രീധരൻ, കെ സുരേഷ് എന്നിവർ പങ്കെടുത്തു.










0 comments