എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ
പക്ഷമില്ലാത്ത കരുതൽ

നിർമാണം പുരോഗമിക്കുന്ന മണ്ണാർക്കാട് താലൂക്ക് ആശുപത്രി കെട്ടിടം
വി പ്രശോഭ്
Published on Feb 13, 2026, 12:41 AM | 1 min read
മണ്ണാർക്കാട്
ഒന്നരപ്പതിറ്റാണ്ട് മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് യുഡിഎഫ് ജനപ്രതിനിധിയാണെങ്കിലും നാടിന്റെ പുരോഗതിയെ നെഞ്ചേറ്റുന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഇവിടെയും പ്രകടം. മണ്ണാർക്കാട് –ചിന്നത്തടാകം അന്തർസംസ്ഥാന പാത ഒന്നാംഘട്ടം നിർമാണത്തിലാണ്. കേരളത്തിലെ ഏക ട്രൈബൽ താലൂക്കായ അട്ടപ്പാടിയിൽ കെ ഫോണിലൂടെ ഡിജിറ്റൽ യുഗത്തിന് തുടക്കംകുറിച്ചു. അന്നസുരക്ഷയ്ക്ക് സിവിൽ സപ്ലൈസ് ഓഫീസും ആരോഗ്യം കാക്കാൻ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയും. അട്ടപ്പാടിയിലെ ആരോഗ്യമേഖലയിൽമാത്രം നടപ്പാക്കിയത് 13.65 കോടിയുടെ പദ്ധതികൾ. സംസ്ഥാന സർക്കാർ ഇടപെടലുണ്ടെങ്കിലും ആദിവാസി മേഖലയിൽ എംഎൽഎയുടെ ഇടപെടലില്ലെന്ന പരാതി വ്യാപകം.
സമഗ്ര വികസനം
മണ്ഡലത്തിൽ എല്ലാ മേഖലയിലും വികസന പ്രവർത്തനങ്ങൾ എത്തിക്കാനായി. അഞ്ചുവർഷംകൊണ്ട് 350 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയത്. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കി. -എൻ ഷംസുദ്ദീൻ എംഎൽഎ
പ്രധാന പദ്ധതികൾ
■ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രി നവീകരണം (12 കോടി) ■ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്തായി ആനക്കട്ടി, ഷോളയൂർ, പുതൂർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ■ റോഡ് വികസനത്തിന് 260 കോടി ചെലവിട്ടു ■ കാട്ടാനശല്യം തടയാൻ 50 കിലോമീറ്റർ സൗരോർജ വേലിയുടെ നിർമാണം അന്തിമഘട്ടത്തിൽ ■ അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിന് കെട്ടിടം നിർമാണം(5 കോടി) ■ അട്ടപ്പാടിയിൽ കുടിവെള്ള പദ്ധതി (40 കോടി ) ■ 6 കോടി ചെലവിട്ട് തോരാപുരം പാലം നിർമിച്ചു.










0 comments