എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ
നാടിതാ കൂടെ

എം വി ഗോവിന്ദന് വടക്കഞ്ചേരിയിൽ നൽകിയ സ്വീകരണം. പി പി സുമോദ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവർ സമീപം

സ്വന്തം ലേഖകൻ
Published on Feb 17, 2026, 01:28 AM | 1 min read
വടക്കഞ്ചേരി
തരൂർ മണ്ഡലത്തിലെ വഴികളെല്ലാം തിങ്കളാഴ്‌ച വൈകിട്ട് വടക്കഞ്ചേരിയിലേക്കായിരുന്നു. ആറ് ജില്ലകളിലെ ജനങ്ങളുമായി സംവദിച്ചെത്തിയ എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് ആവേശ സമാപനം. വടക്കഞ്ചേരി ടിബി ജങ്‌ഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാക്യാപ്‌റ്റനെ വരവേറ്റു. നാടൻ കലാരൂപങ്ങളും പൂതനും തിറയും കാവടിയാട്ടവും മിഴിവേകി. ബസ്‌സ്‌റ്റാൻഡ് മൈതാനത്ത് സമാപന പൊതുയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി എം അലി അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, കെ പി സുരേഷ് രാജ്, വി മുരുകദാസ്, കെ കുശലകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി, വി ചെന്താമരാക്ഷൻ, ടി കണ്ണൻ, കെ എൻ സുകുമാരൻ, വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി പി സുമോദ് എംഎൽഎ സ്വാഗതം പറഞ്ഞു. കലാ -സാംസ്കാരിക കായിക കാർഷികമേഖലയിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സമാപന സമ്മേഉനത്തിന് മുന്നോടിയായി മജീഷ്യൻ പ്രേംദാസിന്റെ മാജിക് ഷോയും അരങ്ങേറി.










0 comments