ad
Deshabhimani

മനംകൊടുത്ത്‌ മണ്ണാർക്കാട്‌

കൺതുടച്ചവരല്ലേ

മണ്ണാർക്കാട് സ്വീകരണ കേന്ദ്രത്തിലെത്തിയവർ
avatar
സ്വന്തം ലേഖകൻ

Published on Feb 16, 2026, 01:24 AM | 1 min read

മണ്ണാർക്കാട്‌

വേനൽച്ചൂടിനെ ആവേശമാക്കി മണ്ണാർക്കാടിന്റെ മണ്ണിൽ മനുഷ്യസാഗരം. വടക്കൻ മേഖലാ ജാഥയ്ക്ക്‌ ഉയിരും ഉശിരുമേകിയ വരവേൽപ്പ്‌. മണ്ണാർക്കാട്‌ കെടിഎം സ്കൂളിന്‌ സമീപം കുടു ഗ്ര‍ൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സ്വീകരണം. പ്രിയപ്പെട്ട നേതാക്കളെ കേൾക്കാൻ നേരത്തേ ആളുകളെത്തി. മുത്തുക്കുടയും വാദ്യമേളങ്ങളുമായി ജാഥാംഗങ്ങളെ വരവേറ്റു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം യു ടി രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം മണികണ്‌ഠൻ പൊറ്റശേരി സ്വാഗതവും കെ ഷ‍ൗക്കത്തലി നന്ദിയും പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, സിപിഐ മണ്ഡലം സെക്രട്ടറി എ കെ അബ്‌ദുൾ അസീസ്‌, എൻസിപി എസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സദക്കത്തുള്ള പടലത്ത്‌, ഐഎസ്‌ജെഡി മണ്ഡലം പ്രസിഡന്റ്‌ പി ഗണേശ്‌, ഐഎൻഎൽ സംസ്ഥാന ക‍ൗൺസിൽ അംഗം കെ വി അമീർ, ആർജെഡി മണ്ഡലം പ്രസിഡന്റ്‌ ഖാലിദ്‌, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ ടി ഫിലിപ്പ്‌ എന്നിവർ ജാഥാ ക്യാപ്റ്റനെ ഷാൾ അണിയിച്ചു. നാടൻപാട്ടും അരങ്ങേറി.


സുലൈഖ

കണ്ടറിഞ്ഞു

ലൈഫ്‌ പദ്ധതിയിൽ വീട്‌ കിട്ടിയതിന്റെ അളവറ്റ സന്തോഷവുമായാണ്‌ തെങ്കര സ്വദേശി സുലൈഖ വെളുങ്ങോടൻ ജാഥാ സ‍്വീകരണത്തിനെത്തിയത്‌. ജീവിത സാഹചര്യം തന്നെ മാറിയതിന്റെ നിറവുണ്ടായിരുന്നു ആ മുഖത്ത്‌. ‘ഓടിട്ട പഴയ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. സർക്കാരിന്റെ പദ്ധതി സാധാരണക്കാരായ നിരവധി ആളുകൾക്ക് ഗുണമാണ്‌. അഞ്ഞൂറോളം വീടുകളാണ്‌ തെങ്കര പഞ്ചായത്തിൽ ഇതുവരെ സർക്കാർ സാധാരണക്കാർക്ക് നൽകിയത്‌’– സുലൈഖ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home