എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ
അഴകോടെ, മികവേറ്റി

വൈ എൻ മനോജ്‌കുമാർ
Published on Feb 13, 2026, 12:58 AM | 1 min read
കോങ്ങാട്
വാക്കോടൻമലയുടെ വന്യഭംഗിയിൽ അണക്കെട്ടിനോട് ചേർന്ന് സഞ്ചാരികളെ കാത്ത് അഴകാർന്ന ഉദ്യാനം. പാലക്കാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കോങ്ങാട് മണ്ഡലത്തെ കാഞ്ഞിരപ്പുഴ ഉദ്യാനം അടയാളപ്പെടുത്തും. സംസ്ഥാന സർക്കാർ 161 കോടി വിനിയോഗിച്ചാണ് പൂന്തോട്ടം മനോഹരമാക്കുന്നത്. കായിക കേരളത്തിന് വേഗതാരങ്ങളെക്കൂടി സമ്മാനിക്കാൻ പറളി സ്കൂളിൽ 10 കോടി ചെലവിട്ട് സിന്തറ്റിക് ട്രാക്കും നീന്തൽക്കുളവും നിർമിച്ചു. ആദിവാസി ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി കാഞ്ഞിരപ്പുഴയില്‍ 98 വീടുകള്‍ സ്ഥലമേറ്റെടുത്ത് നിര്‍മാണം പൂർത്തിയാക്കി. പറളി മൃഗാശുപത്രി കെട്ടിടം (60 ലക്ഷം), ടിപ്പുസുല്‍ത്താന്‍ –കോങ്ങാട് റോഡ് (60 കോടി) എന്നിവയും മുഖ്യം.
എല്ലാ മേഖലയിലും കുതിപ്പ്
വിദ്യാഭ്യാസം, ജല്‍ജീവന്‍ മിഷന്‍, പബ്ലിക് ഓഫീസുകള്‍, പൊലീസ് സ്‌റ്റേഷന്‍ തുടങ്ങി മണ്ഡലത്തിലെ പശ്ചാത്തല വികസനത്തിന് നിരവധി പദ്ധതികൾ നടപ്പാക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങളിൽ ഹൈടെക് കെട്ടിടങ്ങളാക്കി. ആരോഗ്യം, കായിക മേഖലകളില്‍ മുന്നേറ്റമുണ്ടാക്കി. റോഡുകളും പാലങ്ങളുമായി നാട് മാറ്റത്തിന്റെ പാതയിലാണ്.
-കെ ശാന്തകുമാരി എംഎൽഎ
പ്രധാന പദ്ധതികൾ
■ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി(400 കോടി) ■ പത്തിരിപ്പാല ബൈപാസ് റോഡ് (3 കോടി) ■ കോങ്ങാട് ഫയർസ്‌റ്റേഷൻ കെട്ടിടം പൂർത്തിയാകുന്നു(3 കോടി) ■ കാരാകുറുശി സ്‌കൂൾ കെട്ടിടം(5 കോടി) നിർമാണം പുരോഗമിക്കുന്നു ■ പത്തിരിപ്പാല ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെട്ടിടത്തിന് അനുമതിയായി(13. 56 കോടി) ■ പത്തിരിപ്പാല ഗവ. എച്ച്‌എസ്‌എസിൽ 5 കോടിയുടെ കെട്ടിടം നിർമിച്ചു. 4 കോടിയുടെ പ്രവൃത്തി നടക്കുന്നു ■ കമ്പ–കിണാവല്ലൂര്‍ റോഡ് (ആറ് കോടി) ■ മങ്കര ജിഎച്ച്എസ്എസ് (3.75 കോടി), എടത്തറ ജിയുപിഎസ് കെട്ടിടം (ഒരു കോടി) ■ കോങ്ങാട് – നെമ്പരത്തിപ്പാലം (ഏഴ് കോടി), കോങ്ങാട് സ്റ്റേഡിയം (ആറ് കോടി), പുല്‍പ്പാറ പാലം (ഏഴ് കോടി)










0 comments