കോട്ടകെട്ടി പാലക്കാടും മലമ്പുഴയും
കാലം കാത്തുവയ്‌ക്കും തീർച്ച

ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന് പാലക്കാട് നഗരത്തിൽ നൽകിയ സ്വീകരണത്തിൽനിന്ന്

സ്വന്തം ലേഖകൻ
Published on Feb 16, 2026, 01:18 AM | 1 min read
പാലക്കാട്
നാളെകൾ കൂടുതൽ തിളക്കമുള്ളതാക്കാൻ ഇൗ സർക്കാർ തുടരുമെന്ന പ്രഖ്യാപനവുമായി പാലക്കാട്. കുപ്രചാരണങ്ങളുടെ കുത്തൊഴുക്കിനെ കോട്ടകെട്ടി തടയുമെന്ന് ഉറപ്പിച്ച് ജനസഞ്ചയം. മലന്പുഴ, പാലക്കാട് മണ്ഡലങ്ങൾ ഒരുമിച്ചുള്ള സ്വീകരണമായിരുന്നു കോട്ടമൈതാനത്ത്. ജാഥാക്യാപ്‌റ്റൻ തുറന്ന വാഹനത്തിൽ എത്തുന്പോൾ ആവേശം ഉയരെ. മുതിർന്ന സിപിഐ എം നേതാവ് എ കെ ബാലൻ എം വി ഗോവിന്ദനെ വരവേറ്റു. എ പ്രഭാകരൻ എംഎൽഎ ഷാളണിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നൗഷാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, പുതുശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചന്ദ്രബോസ്, സി പി പ്രമോദ്, കെ ബിനുമോൾ, എൽഡിഎഫ് കൺവീനർ ടി സിദ്ധാർഥൻ, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പി സുരേഷ് രാജ്, ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, സിപിഐ നേതാക്കളായ വി ആർ രാജേഷ്, എ വേലു, ഐഎസ്ജെഡി നേതാക്കളായ ലെനിൻ, കെ ആർ ഗോപിനാഥ്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് അഡ്വ. കെ കുശലകുമാർ, എൻസിപി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി, ജബ്ബാർ അലി (ആർജെഡി), കബീർ വെണ്ണക്കര (എൻസിപി), കെ ബഷീർ, ദാസൻ വെണ്ണക്കര (ആർജെഡി), ആർ ശിവപ്രകാശ് (കോൺഗ്രസ് എസ്), പ്രദീപ് ( ജനാതിപത്യ കേരള കോൺഗ്രസ്), മുസ്തഫ (കേരള കോൺഗ്രസ് ബി) എന്നിവർ സംസാരിച്ചു. സിപിഐ നേതാവ് മുരളി കെ താരേക്കാട് സ്വാഗതവും എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.










0 comments