എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ സമാപനം
പ്രതിപക്ഷ നേതാവിന്റേത് വർഗീയ കുപ്പായം: എ വിജയരാഘവൻ

എം വി ഗോവിന്ദൻ ക്യാപ്റ്റനായ എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന പൊതുസമ്മേളനം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
വടക്കഞ്ചേരി
ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി വർഗീയതയുടെ കുപ്പായമണിഞ്ഞാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ സമാപനം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുവർഷത്തിനിടെ തുടർച്ചയായ എൽഡിഎഫ് സർക്കാരുകൾ കേരളത്തിൽ നടപ്പാക്കിയ വികസനം കണ്ട് യുഡിഎഫും ബിജെപിയും പകച്ചുനിൽക്കുകയാണ്. എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുകയായിരുന്നു എൽഡിഎഫ് സർക്കാർ. എന്നാൽ കേരളത്തിലെ വികസനക്കുതിപ്പിനെയും ഇടതുപക്ഷത്തെയും തകർക്കാൻ കളവും വർഗീയതയും ഉപയോഗിച്ച് വലിയ ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ മാതൃക പുറത്തേക്ക് വ്യാപിക്കുമെന്ന ഭയമാണ് വലതുപക്ഷത്തിന്. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിലൊന്നും മികച്ച ഭരണമില്ല. കോൺഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങളായിരുന്നയിടത്താണ് ബിജെപി ശക്തിപ്രാപിച്ചത്. കോൺഗ്രസ് ജയിച്ചാൽ ബിജെപിക്ക് വാതിൽ തുറന്നുകൊടുത്തു എന്നതാണ് സമകാലീന ഇന്ത്യയിലെ അനുഭവം. വർഗീയത പരത്തുന്ന ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻപോലും കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments