ad
Deshabhimani

വികസന മുന്നേറ്റ ജാഥ

ഇ‍ൗ സർക്കാരിനെ ജനം കൈവിടില്ല: കെ എസ്‌ സലീഖ

ഷൊർണൂർ മണ്ഡലത്തിലെ കുളപ്പുള്ളിയിലെ എൽഡിഎഫ് വികസന മുന്നേറ്റ ജാഥാ സ്വീകരണ കേന്ദ്രത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എസ് സലീഖ സംസാരിക്കുന്നു

ഷൊർണൂർ മണ്ഡലത്തിലെ കുളപ്പുള്ളിയിലെ എൽഡിഎഫ് വികസന മുന്നേറ്റ ജാഥാ സ്വീകരണ കേന്ദ്രത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എസ് സലീഖ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 15, 2026, 12:00 AM | 1 min read

കുളപ്പുള്ളി

നാനാമേഖലകളിലും വികസനമെത്തിച്ച എൽഡിഎഫ് സർക്കാരിനെ കേരളം കൈവിടില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എസ് സലീഖ പറഞ്ഞു. കുളപ്പുള്ളിയിലെ ജാഥാ സ്വീകരണകേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അവർ. സർവരംഗത്തും മുന്നേറ്റം സൃഷ്ടിച്ചാണ് എൽഡിഎഫ് സർക്കാർ കേരളം ഭരിച്ചത്. എല്ലാമാസവും 2000 രൂപ ക്ഷേമപെൻഷനും സ്ത്രീ സുരക്ഷാ പെൻഷനായി ഇപ്പോൾ 1000 രൂപയും അക്കൗണ്ടിലെത്തി. അധ്യയനം അവസാനിക്കുന്നതിനുമുന്നേ പാഠപുസ്തകമെത്തുന്ന സംസ്ഥാനം വേറെയുണ്ടാകുമോ. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന എൽഡിഎഫ് സർക്കാരിന്‌ മൂന്നാം ഉ‍ൗഴം ജനങ്ങൾ നൽകുമെന്നും കെ എസ് സലീഖ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home