നെന്മാറ മണ്ഡലം കൺവൻഷൻ
നേടാൻ, നാടുണർത്തി

എൽഡിഎഫ് നെന്മാറ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി സുരേഷ്‌രാജ് ഉദ്ഘാടനം ചെയ്യുന്നു
നെന്മാറ
നന്മയേറുന്ന നെന്മാറയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടാൻ കരുത്തുറ്റ സർക്കാരിന് തുടർച്ച നൽകുമെന്ന് ഉറപ്പിച്ച് എൽഡിഎഫ് മണ്ഡലം കൺവൻഷൻ. നെന്മാറ ഇ എം എസ് പാർക്കിൽ കൺവൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി സുരേഷ് രാജ് ഉദ്‌ഘാടനംചെയ്തു. എൽഡിഎഫ് മണ്ഡലം ചെയർമാൻ വി കൃഷ്ണൻകുട്ടി അധ്യക്ഷനായി. സ്ഥാനാർഥി കെ പ്രേമൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ എംപി, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ചെന്താമരാക്ഷൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ കണ്ണനുണ്ണി, എം രാജൻ, ആർ ചിന്നക്കുട്ടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സരിത, അഡ്വ. കെ കുശലകുമാർ, എ പി അനിൽകുമാർ (കേരള കോൺഗ്രസ് എം), എ മോഹനൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), കെ എസ് രാജഗോപാൽ (എൻസിപി), പി ടി ഉണ്ണികൃഷ്ണൻ (എൻസിപി), രാമദാസ് ചേരാമംഗലം (കേരള കോൺഗ്രസ് സ്‌കറിയ), സി ചെന്താമരാക്ഷൻ (കേരള കോൺഗ്രസ് സ്കറിയ) ജോയി കാക്കനാടൻ (ജനാധിപത്യ കേരള കോൺഗ്രസ്), പി സുന്ദരൻ ഗോവിന്ദാപുരം (ആർജെഡി) എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ ബാബു എംഎൽഎ സ്വാഗതവും സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരൻ നന്ദിയും പറഞ്ഞു. മണ്ഡലത്തിന്റെ വികസനരേഖ കെ രാധാകൃഷ്ണൻ എംപിയിൽനിന്ന് സി കെ രാജേന്ദ്രൻ ഏറ്റുവാങ്ങി. വി കൃഷ്ണൻകുട്ടി ചെയർമാനായും കെ ബാബു എംഎൽഎ കൺവീനറായും 1001 അംഗ കമ്മിറ്റി രൂപീകരിച്ചു.










0 comments