ad
Deshabhimani

മാധ്യമ പ്രവര്‍ത്തകന് സംരക്ഷണം നൽകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 14, 2026, 12:01 AM | 1 min read

പാലക്കാട്

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വാർത്ത നൽകിയതിന്റെ പേരിൽ മീഡിയ വൺ റിപ്പോർട്ടർ സാജിദ് അജ്മലിന് എതിരായി ഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംരക്ഷണം ആവശ്യപ്പെട്ടുള്ള പരാതി ജില്ലാ പൊലീസ് മേധാവിക്ക് പ്രസിഡന്റ്‌ നോബിൾ ജോസ്, സെക്രട്ടറി എം ശ്രീനേഷ്, ട്രഷറർ ടി എസ് മുഹമ്മദലി എന്നിവർ കൈമാറി. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടിയിൽ വോട്ടർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച വാർത്ത ചെയ്തതിന്റെ പേരിലാണ് ഭീഷണി. അന്ന് സ്ഥാനാർഥി നടത്തിയ വാർത്താസമ്മേളനത്തിലും ഭീഷണി ഉണ്ടായിരുന്നു. ലഭിച്ച വീഡിയോ മറ്റു മാധ്യമങ്ങൾക്ക്‌ നൽകി എന്നതാണ് പ്രകോപനത്തിന് കാരണം. ഇതിനെ തുടർന്ന് റിപ്പോർട്ടറെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംരക്ഷണം നൽകണമെന്ന ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ പൊലീസിനെ സമീപിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home