ad
Deshabhimani

കുടുംബശ്രീ ജില്ലാ 
ഓണവിപണന മേള തുടങ്ങി

കുടുംബശ്രീ ജില്ലാ ഓണം വിപണനമേള പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 22, 2026, 02:00 AM | 1 min read

വടക്കഞ്ചേരി

കുടുംബശ്രീയുടെ ജില്ലാ ഓണം വിപണനമേള വടക്കഞ്ചേരിയിൽ പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ സി പ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ സരിത, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി കണ്ണൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി എം കലാധരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ, ഐ ഷംസുദ്ദീൻ, ശ്രീനാഥ് വെട്ടത്ത്, സി കണ്ണൻ, സി ആർ രൂബ, കവിത റാം, ഉമ്മർ ഫാറൂഖ്, എസ് അനുരാധ, രമ ജയൻ എന്നിവർ സംസാരിച്ചു. 25 വരെ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ വടക്കഞ്ചേരി ബസ്‌ സ്‌റ്റാൻഡ്‌ മൈതാനിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. മേളയുടെ ഭാഗമായി ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും. മേളയിൽ കൈത്തറി, കരകൗശല വസ്തുക്കൾ, നിത്യോപയോഗ വസ്തുക്കൾ, കുടുംബശ്രീ യൂണിറ്റുകളുടെ നാടൻ പച്ചക്കറികൾ, ചെടികൾ, മൺപാത്രങ്ങൾ തുടങ്ങിയവയും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും മേളയിൽ ഉണ്ടാകും. രുചികരമായ ഭക്ഷണവുമായി ഫുഡ് കോർട്ടുകളും ഉണ്ടായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home