Deshabhimani

സ്‌കൂളുകൾ ഹൈടെക്കായ കിഫ്‌ബി മാജിക്‌

ആലത്തൂർ ഗവ. ഗേൾസ് എച്ച്എസ്എസ്

ആലത്തൂർ ഗവ. ഗേൾസ് എച്ച്എസ്എസ്

വെബ് ഡെസ്ക്

Published on Oct 19, 2026, 12:00 AM | 3 min read

പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങൾ, ചോർന്നൊലിക്കുന്ന ക്ലാസ്‌ മുറികൾ, പാഠപുസ്‌തകങ്ങൾ പോലുമില്ലാതെ ക്ലാസിലിരിക്കുന്ന കുട്ടികൾ, അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സർക്കാർ സ്‌കൂളുകൾ... പത്തുകൊല്ലം മുമ്പ്‌ ജില്ലയിലെ നിരവധി സ്‌കൂളുകളുടെ സ്ഥിതിയായിരുന്നു. എന്നാലിന്ന്‌ അങ്ങനെയല്ല... സ്‌കൂളുകളെല്ലാം കിടിലമാക്കി മാറ്റി. കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ്‌ (കിഫ്‌ബി) ആണ്‌ ഇ‍ൗ മാറ്റത്തിന്റെ ആണിക്കല്ല്‌. പത്തുവർഷം മുമ്പ്‌ സ്വപ്‌നം കാണാൻപോലും കഴിയാത്ത വളർച്ചയാണ്‌ പൊതുവിദ്യാഭ്യാസ രംഗത്ത്‌ കിഫ്‌ബിയിലൂടെ നേടിയത്‌. നൂറുകണക്കിന് കോടികളാണ്‌ ജില്ലയുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ പശ്ചാത്തല വികസനത്തിന്‌ കിഫ്‌ബിയിലൂടെ വിനിയോഗിച്ചത്‌. കെട്ടിട നിർമാണം, ഹൈടെക്‌ ലാബുകൾ, ശുചിമുറികൾ അങ്ങനെ പുത്തൻകാലത്തിനൊത്ത്‌ നമ്മുടെ വിദ്യാലയങ്ങളും വളർന്നു. ജില്ലയിലെ സ്‌കൂളുകളുടെ വികസനത്തിന്‌ പ്രധാന പങ്കാണ്‌ കിഫ്‌ബി വഹിച്ചത്‌. ​കിഫ്‌ബിയെ ഇല്ലാതാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കും കത്തിവയ്‌ക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ.


വിക്ടോറിയ കോളേജിന് അത്യാധുനിക ഓഡിറ്റോറിയം: ഉന്നതവിദ്യാഭ്യാസക്കുതിപ്പിന് കിഫ്ബി കരുത്ത്

പാലക്കാട്

ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്‌ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ തലയെടുപ്പോടെ നിൽക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ഓഡിറ്റോറിയം. മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ്‌ ഓഡിറ്റോറിയം നാടിന്‌ സമർപ്പിച്ചത്‌. സംസ്ഥാനത്തെ പൈതൃക കലാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കിഫ്ബി വഴി 11 കോടി രൂപ ചെലവിട്ടാണ്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓഡിറ്റോറിയം കം അക്കാദമിക് ബ്ലോക്ക് യാഥാർഥ്യമാക്കിയത്. പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ്‌ സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി നിർമാണം പൂർത്തിയാക്കിയത്. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കലാലയത്തിന്റെ പൈതൃകത്തനിമയും പ്രകൃതിഭംഗിയും ഒട്ടും ചോർന്നുപോകാതെയാണ് നിർമാണം. ഒരേസമയം ആയിരത്തിലേറെ ആളുകളെ ഉൾക്കൊള്ളുന്ന പ്രധാന ഹാളിൽ പുഷ്-ബാക്ക് സീറ്റുകൾ, കേന്ദ്രീകൃത എയർ കണ്ടീഷനിങ്, ലോകോത്തര നിലവാരത്തിലുള്ള അക്കോസ്റ്റിക് സൗണ്ട് സംവിധാനങ്ങൾ, ആധുനിക സ്റ്റേജ് ലൈറ്റിങ്, ഡിജിറ്റൽ പ്രൊജക്ടർ, എൽഇഡി ഡിസ്‌പ്ലേ സൗകര്യങ്ങൾ, കലാകാരന്മാർക്കുള്ള അത്യാധുനിക ഗ്രീൻ റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ വഴികളും അഗ്നിശമന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. കലാ-, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ദേശീയ- അന്തർദേശീയ സെമിനാറുകൾക്കും അക്കാദമിക് സമ്മേളനങ്ങൾക്കും ഉതകുന്ന രീതിയിലാണ് നിർമാണം. ഇത്തരത്തിൽ നാടിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ച കിഫ്ബിയെയാണ് യുഡിഎഫ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്‌.


കോങ്ങാട് ജിയുപി സ്കൂൾകോങ്ങാട് ജിയുപി സ്കൂൾവിദ്യാഭ്യാസ സ്ഥാപനം - തുക

1. നടുവട്ടം ജിജെഎച്ച്‌എസ്‌എസ്– 4.31 കോടി
2. വാടാനാംകുറുശി ജിഎച്ച്എസ്എസ്– 3 കോടി
3. കൊപ്പം ജിവിഎച്ച്എസ്എസ്– 3 കോടി
4. പട്ടാമ്പി ജിഎച്ച്എസ്എസ്– 3 കോടി
5. ചുണ്ടമ്പറ്റ ജിഎച്ച്എസ്എസ്– 3 കോടി
6. കൊടുമുണ്ട ജിഎച്ച്എസ്എസ്– 1.30 കോടി
7. വല്ലപ്പുഴ ജിഎച്ച്എസ് – 1.30 കോടി
8. വിളയൂർ ജിഎച്ച്‌എസ്‌ – 98.34 ലക്ഷം
9. നരിപ്പറമ്പ് ജിയുപിഎസ് –1 കോടി
10. പെരുമുടിയൂർ ജിഒഎച്ച്എസ്‌എസ്–3 കോടി
11. പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ അധ്യാപക ഹോസ്റ്റൽ– 7 കോടി.
12. പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം–10 കോടി

13. കടമ്പൂർ ജിഎച്ച്എസ്എസ്– 3.71 കോടി.
14. ഒറ്റപ്പാലം ഗവ. ബധിര വിദ്യാലയം ഗ്രൗണ്ടിൽ ഭിന്നശേഷി സൗഹൃദ ഇൻഡോർ സ്റ്റേഡിയം– 10 കോടി
15. എലമ്പുലാശേരി ഗവ. ഐടിഐ– 1 കോടി
16. അകലൂർ ഗവ. ഹൈസ്കൂൾ– 3.25 കോടി

17. ചെർപ്പുളശേരി ജിവിഎച്ച്‌എസ്‌എസ്‌ –4.51 കോടി
18. മാരായമംഗലം ജിഎച്ച്എസ്എസ്– 1.30 കോടി
19. വല്ലപ്പുഴ ജിഎച്ച്‌എസ്‌– 1.21 കോടി

20. ആനക്കര ജിഎച്ച്‌എസ്‌എസ്‌–- 3.90 കോടി
21. കല്ലടത്തൂർ ജിജിഎച്ച്‌എസ്‌എസ്‌–3.90 കോടി
22. മേഴത്തൂർ ജിഎച്ച്‌എസ്‌എസ്‌–- 3.90 കോടി
23. കുമരനല്ലൂർ ജിഎച്ച്‌എസ്‌എസ്‌– 3.90 കോടി
24. വട്ടേനാട് ജിഎൽപിഎസ്‌–2 കോടി
25. ചാത്തനൂർ ജിഎച്ച്‌എസ്‌എസ്‌–- 3.90 കോടി
27. നാഗലശേരി ജിഎച്ച്‌എസ്‌–- 1.5 കോടി
28. ആനക്കര ഡയറ്റ് ലാബ് സ്‌കൂൾ– -3.90 കോടി
29. കക്കാട്ടിരി ജിയുപിഎസ്‌–-2 കോടി

30. ബമ്മണൂർ ജിഎച്ച്‌എസ്‌ – 1 കോടി
31. കോട്ടായി ജിഎച്ച്എസ്എസ്–- 3 കോടി
32. പെരിങ്ങോട്ടുകുറുശി ജിഎച്ച്എസ്എസ്–3.90 കോടി
33. തോലനൂർ ജിഎച്ച്എസ്എസ് കെട്ടിടം–3.90 കോടി
34. കല്ലിങ്കൽപ്പാടം ജിഎച്ച്‌എസ്‌എസ്‌–4.60 കോടി
35. തോലനൂർ ജിഎച്ച്‌എസ്‌എസ്‌–- 3.90 കോടി
36. കിഴക്കഞ്ചേരി ജിഎച്ച്‌എസ്‌എസ്‌– 5 കോടി
37. തേങ്കുറുശി ജിഎച്ച്‌എസ്‌എസ്‌– 1.01 കോടി
38. പുതിയങ്കം ജിയുപിഎസ്‌ – 1 കോടി

39. നെന്മാറ ജിബിഎച്ച്എസ്എസ് കെട്ടിടം– 3 കോടി
40. മുതലമട ജിഎച്ച്എസ്എസ്– 3 കോടി
41. കൊടുവായൂർ ജിഎച്ച്എസ്‌എസ്– 6 കോടി
42. നെന്മാറ ജിജിവിഎച്ച്‌എസ്‌എസ്‌ – 3.35 കോടി
43. ആലത്തൂർ ഗവ. ജിഎച്ച്‌എസ്‌എസ്‌–3 കോടി
44. എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം– 3.90 കോടി
45. കുനിശേരി ഗവ. ഹൈസ്‌കൂൾ– 1 കോടി
46. മുടപ്പല്ലൂർ ജിഎച്ച്‌എസ്‌ – 1 കോടി
47. തത്തമംഗലം ജിഎസ്‌എംഎച്ച്‌എസ്‌എസ്‌– 4.09 കോടി

48. പറളി ഹൈസ്കൂൾ സിന്തറ്റിക് സ്റ്റേഡിയം – 7 കോടി
49. പത്തിരിപ്പാല ജിഎച്ച്എസ്എസ് കെട്ടിടം– 4.75 കോടി
50. പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെട്ടിടം –13.54 കോടി
51. മങ്കര ജിഎച്ച്എസ്എസ് കെട്ടിടം– 3.90 കോടി
52. കാരാകുറുശി ഹൈസ്‌കൂൾ കെട്ടിടം– 5 കോടി
53. കോങ്ങാട് ജിയുപിഎസ് സ്കൂൾ കെട്ടിടം–3.89 കോടി
54. പൊറ്റശേരി ജിവിഎച്ച്‌എസ്‌എസ്‌– 3.5 കോടി

54. പാലക്കാട്‌ പിഎംജിഎച്ച്‌എസ്‌എസ്‌ – 4.96 കോടി
55. ഗവ. വിക്ടോറിയ കോളേജ് ഇൻഫ്രാസ്ട്രക്ചർ നവീകരണം– 15.79 കോടി
56. അകത്തേത്തറ ഉമ്മിനി ജിഎച്ച്‌എസ്‌ –1.01 കോടി
57. പുതുപ്പരിയാരം സിബികെഎം ഗവ. എച്ച്‌എസ്‌എസ്‌–1.28 കോടി
58. മേപ്പറമ്പ്‌ ജിയുപിഎസ്‌ –1.29 കോടി
59. കുമരപുരം ജിഎച്ച്‌എസ്‌ – 1.35 കോടി

60. വെള്ളിനേഴി ജിഎച്ച്എസ്‌എസ്‌ കെട്ടിടം– 3.10 കോടി
61. പുലാപ്പറ്റ ജിഎച്ച്എസ്‌എസ്‌ കെട്ടിടം– 3 കോടി
62. ആലത്തൂർ ജിജിഎച്ച്‌എസ്‌എസ്‌ – 3.66 കോടി

അഗളി സ്‌കൂളിലെ വിവിധ പദ്ധതികൾ– 10 കോടി
കോട്ടത്തറ ആർജെഎം കോളേജ്‌–12 കോടി
ഷോളയൂർ സ്‌കൂൾ– 3.5 കോടി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home