ad
Deshabhimani

‘എനിക്കും വേണം ഖാദി'

ഞങ്ങളുടെ സ്വന്തം ഖാദി

Khadi

ജനപ്രതിനിധികളും വകുപ്പു മേധാവികളും ഖാദിയുടുത്ത്‌ പ്രചാരണ വീഡിയോയ്ക്കായി എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 22, 2025, 12:24 AM | 1 min read

പാലക്കാട്‌

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണംമേളയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഖാദിവസ്ത്രങ്ങള്‍ ധരിച്ച് ജനപ്രതിനിധികളും സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ വനിതാ മേധാവികളും പാലക്കാട് കോട്ടയില്‍ ഒത്തുകൂടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ സി ജെ രാഖി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ എസ് ബീന, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീജ, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ഷെമീന എന്നിവരാണ് വീഡിയോ ഷൂട്ടിനായി ഖാദിവസ്ത്രങ്ങള്‍ ധരിച്ച് അണിനിരന്നത്.

ഖാദി മേള സെപ്തംബര്‍ 4 വരെ

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനുകീഴിലെ വില്‍പ്പനകേന്ദ്രത്തില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനംവരെ ഗവ.റിബേറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്‌. കോട്ടമൈതാനം ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും മൊബൈല്‍ സെയില്‍സ് വാനിലും പ്രത്യേക മേള നടക്കും. എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടൺ, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും ഉന്നക്കിടക്കകള്‍, തേന്‍ മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി സമ്മാന പദ്ധതികളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്‌. ഫോണ്‍: 0491 2534392.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home