ad
Deshabhimani

വസ്ത്രങ്ങൾ ഈർപ്പം തങ്ങിനിൽക്കുന്നത് ഒഴിവാക്കി ശരീരത്തെ തണുപ്പിക്കുന്നു

ചൂടിന്‌ ഖാദിയാണ്‌ ബെസ്റ്റ്‌

എസ്ബിഐ ജങ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ തുണിത്തരങ്ങൾ തെരഞ്ഞെടുക്കുന്നു

എസ്ബിഐ ജങ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ തുണിത്തരങ്ങൾ തെരഞ്ഞെടുക്കുന്നു

avatar
സായൂജ്‌ ചന്ദ്രൻ

Published on Apr 28, 2026, 12:41 AM | 1 min read

പാലക്കാട്‌

ചൂട്‌ കൂടിയതോടെ ഖാദി വസ്‌ത്രങ്ങൾക്ക്‌ ആവശ്യക്കാരേറുന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലയിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ ജനത്തിരക്കേറി. ഷർട്ടുകളും ജുബ്ബകളും മുണ്ടുകളും ചുരിദാറുകളും വാങ്ങാനാണ്‌ കൂടുതൽ ആളുകളെത്തുന്നത്‌. ഷർട്ടുകൾക്ക്‌ 900 രൂപ ജുബ്ബകൾക്ക്‌ 999 രൂപമുതലും കോറ, കുപ്പടം, ഡബ്ബക്കുപ്പടം, പേട്ടുക്കുപ്പടം തുടങ്ങിയ മുണ്ടുകൾക്ക്‌ 480 രൂപമുതലും ചുരിദാറുകൾക്ക്‌ 1000 രൂപ മുതലും വിലയുണ്ട്‌. കൂടാതെ ഷർട്ട്‌, ചുരിദാർ തുണികളുമുണ്ട്‌. അമ്മയ്‌ക്കും കുട്ടിക്കും ഒരുപോലെ ചേരുന്ന "മോം കിഡ്‌' വസ്‌ത്രങ്ങളാണ്‌ മറ്റൊരു താരം. ആഘോഷ പരിപാടികളിൽ തിളങ്ങാൻ കൊടുംചൂടിനെ സഹിക്കേണ്ട ആവശ്യമില്ല. ഇതിനായി ജൂട്ട്‌ സിൽക്ക്‌, കലംകാരി, ശ്രീകൃഷ്ണപുരം സിൽക്ക്‌, ചിതലി പട്ട്‌, സ്‌പൺ സിൽക്ക്‌, റീൽഡ്‌ സിൽക്ക്‌, ഡ്യൂപിയോൺ സിൽക്ക്‌, ഖാദി പട്ടുസാരി, കോട്ടൺ സാരി തുടങ്ങിയ മനോഹരമായ വസ്‌ത്രങ്ങളുണ്ട്‌. മറ്റ്‌ വരവുതുണികളെ അപേക്ഷിച്ച്‌ ഖാദി തുണിത്തരങ്ങൾ സുഖമമായി ധരിക്കാനാകുമെന്നാണ്‌ കടകളിലെത്തുന്നവർ പറയുന്നത്‌. പരിസ്ഥിതി സ‍ൗഹാർദപരമായ ഖാദി തുണികളിൽ ചെറിയ സുഷിരങ്ങളുണ്ട്‌. ഇത് ശരീരത്തിലേക്കുള്ള വായുസഞ്ചാരം വർധിപ്പിച്ച്‌ ഉഷ്‌ണത്തെ ചെറുക്കുന്നു. വിയർപ്പ് വലിച്ചെടുക്കാനുള്ള കഴിവാണ്‌ മറ്റൊരു പ്രത്യേകത. ഈർപ്പം തങ്ങിനിൽക്കുന്നത് ഒഴിവാക്കി ശരീരത്തെ തണുപ്പിക്കുന്നു. രാസവസ്തുക്കളുടെ സാന്നിധ്യം കുറവായതിനാൽ ചൂടുകുരു, ചൊറിച്ചിൽ തുടങ്ങിയ ചർമപ്രശ്നങ്ങൾ ഒഴിവാകുന്നു. ഒരോ തവണ അലക്കുമ്പോഴും വസ്ത്രങ്ങൾ കൂടുതൽ മൃദുവാകുന്നതിനാൽ വേനൽച്ചൂടിൽ വലിയ ആശ്വാസം. 20 ശതമാനം റിബേറ്റിലൂടെയാണ്‌ വിൽപ്പന. ജില്ലയിൽ പാലക്കാട്​ കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് ഖാദി ഗ്രാമ സ‍ൗഭാഗ്യകളും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളും തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിൽ ഖാദി സ‍ൗഭാഗ്യകളും പ്രവർത്തിക്കുന്നുണ്ട്‌. സഞ്ചരിക്കുന്ന വിൽപ്പന ശാലയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home