ad
Deshabhimani

19ന് ജില്ലാ മാർച്ച്

കെജിഒഎ വാഹനപ്രചാരണ ജാഥ സമാപിച്ചു

കെജിഒഎ വാഹനപ്രചാരണ ജാഥയുടെ സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 15, 2026, 12:30 AM | 1 min read

പാലക്കാട്‌

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 19ന് നടത്തുന്ന ജില്ലാ മാർച്ചും ധർണയുടെയും ഭാഗമായി ബുധനാഴ്‌ച മുതൽ ആരംഭിച്ച വാഹന പ്രചാരണ ജാഥ വെള്ളിയാഴ്‌ച സമാപിച്ചു. രാവിലെ ആലത്തൂർ, ചിറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാലക്കാട് സിവിൽ സ്റ്റേഷനിൽനടന്ന സമാപനയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി രാധാകൃഷ്ണൻ അധ്യക്ഷനായി. സി വേലായുധകുമാർ, പി എം ബിജു എന്നിവർ സംസാരിച്ചു. ആലത്തൂർ സ്വീകരണ കേന്ദ്രത്തിൽ കെ സുന്ദരൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു സംസാരിച്ചു. ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന സ്വീകരണയോഗത്തിൽ സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്‌ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി സെയ്തലവി വൈസ് ക്യാപ്‌റ്റൻ ഡോ. ട്വിങ്കിൾ സുരേന്ദ്, മാനേജർ ആർ സാജൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി ശ്രീദേവി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ ഉല്ലാസ് എന്നിവർ സംസാരിച്ചു. സിവിൽ സർവീസിനെ സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്‌ആർഡിഎ, പെൻഷൻ സാധൂകരണ നിയമം, ലേബർ കോഡുകൾ എന്നിവ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ 19ന് മാർച്ച് സംഘടിപ്പിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home