പ്രവാസി ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുക അനുവദിക്കണം

കേരള പ്രവാസി സംഘം ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം തുക അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി ജെ സെയ്‌തലവി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്‌താലിക്കുട്ടി, സംസ്ഥാന നിർവാഹക സമിതി അംഗം വി കെ ഉമ്മർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം എ നാസർ സ്വാഗതവും ജില്ലാ ട്രഷറർ നന്ദിനി മോഹൻ നന്ദിയും പറഞ്ഞു.











0 comments