കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു
ഒറ്റപ്പാലം
രണ്ടുദിവസങ്ങളിലായി ഒറ്റപ്പാലത്ത് നടന്ന കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു. കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ മനോജ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ രാജേന്ദ്രൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ കെ ബേബി, കേരള പിഎസ്-സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി അരുൺകുമാർ, എകെജിസിടി ജില്ലാ സെക്രട്ടറി എൻ എസ് ബ്രിജേഷ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി ആർ രാജേഷ്, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി പ്രവീണ്‍, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ വി മധു, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സി മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ആര്‍ സ്മിത അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. വിവിധ ഏരിയകളിൽ നിന്നായി എ പ്രിന്‍സി (ആലത്തൂര്‍), കെ ബാബുരാജ് (കൊല്ലങ്കോട്), പി സി പ്രവീണ്‍ ചന്ദ്രന്‍ (ഒറ്റപ്പാലം), കെ ബിന്ദു (ചിറ്റൂര്‍), എ ഗിരീഷ് (ശ്രീകൃഷ്ണപുരം), ബിജു കെ ഡൊമിനിക് (മലമ്പുഴ), കെ ജിതേഷ് കുമാര്‍ (പട്ടാമ്പി), ബി സി അയ്യപ്പന്‍(ഫോര്‍ട്ട്), പി എം വിഷ്ണു (മണ്ണാര്‍ക്കാട്), എച്ച് ഫര്‍ഷാന (ടൗൺ), പി ദീപേഷ്(അട്ടപ്പാടി), പി പ്രദീപ് കുമാര്‍ (സിവിൽ സ്റ്റേഷൻ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് മറുപടി നൽകി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സബ് കമ്മിറ്റി തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ പി ബിന്ദു (കൺവീനർ), എസ് ശ്രീദേവി ജോയിന്റ് (കൺവീനർ).










0 comments