ad
Deshabhimani

പാലക്കാടിന്‌ വട്ടപ്പൂജ്യം; യുവാക്കളെയും 
മറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സായൂജ്‌ ചന്ദ്രൻ

Published on Jun 22, 2026, 01:18 AM | 1 min read

പാലക്കാട്‌

യുവാക്കളെയും അവഗണിച്ച്‌ സംസ്ഥാന ബജറ്റ്‌. ഏറെ കൊട്ടിഘോഷിച്ചാണ്‌ യുഡിഎഫ-്‌ സർക്കാരിന്റെ ആദ്യ ബജറ്റ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. എന്നാൽ അവശ്യ മേഖലകളിലൊന്നും പാലക്കാടിന്റെ പേര്‌ ഉയർന്നില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നൽകിയ വാഗ്‌ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി. കലാ, സാംസ്കാരിക മേഖലയിലും കായിക മേഖലയിലും എക്കാലവും വിജയക്കൊടി പാറിച്ച ജില്ലയിൽ യുവാക്കളുടെ ഉന്നമനത്തിന്‌ കാര്യമായ മുന്നേറ്റത്തിനൊന്നും സർക്കാർ മുതിർന്നില്ല. കടുത്ത അവഗണനയ്‌ക്കെതിരെ യുവാക്കളുടെ പ്രതിഷേധം ശക്തമാണ്‌.

കായികതാരങ്ങളെ 
നിരാശപ്പെടുത്തി

പുതിയ സർക്കാരിന്റെ ബജറ്റിൽ പാലക്കാട്ടെ കായികതാരങ്ങൾക്ക് അവഗണന മാത്രം. സന്തോഷ് ട്രോഫി ഉൾപ്പെടെ മത്സരങ്ങൾ നടത്തിയ പാലക്കാട്‌ ഇന്ദിരാഗാന്ധി സ്റ്റേഡിയം, പാലക്കാട് ഇൻഡോർ സ്റ്റേഡിയം എന്നിവയെക്കുറിച്ച്‌ പരാമർശമില്ല. കോൺഗ്രസ്‌ എംഎൽഎമാരുടെ മണ്ഡലത്തിലാണ് അവഗണന. കൂടുതൽ സ്ഥലങ്ങളിൽ സിന്തറ്റിക് ട്രാക്കും, പഞ്ചായത്തുകളിൽ കളിയിടം വരുമെന്ന പ്രതീക്ഷയും യുഡിഎഫ് ഇല്ലാതാക്കി. -എച്ച് ജിബിൻ അത്തിക്കാട്, കൊടുമ്പ്

പ്രതീക്ഷ 
ഇല്ലാതാക്കി

മൈതാനങ്ങളില്ലാത്ത നിരവധി പഞ്ചായത്തുകൾ ജില്ലയിലുണ്ട്‌. കേരളോത്സവംപോലും മൈതാനങ്ങൾ വാടകയ്ക്ക് എടുത്താണ് നടത്തുന്നത്. സ്വന്തമായി മൈതാനം ഇല്ലാത്ത പഞ്ചായത്തുകൾക്ക് അവ ലഭ്യമാക്കാനുള്ള നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന്‌ കരുതി. നിലവിലുള്ള മൈതാനങ്ങൾ നവീകരിച്ചാൽപോലും ആയിരക്കണക്കിന് കായികതാരങ്ങൾക്ക് ഗുണമുണ്ടായേനെ ​ - പി ടി ജയകുമാർ തുവരക്കാട്, പള്ളത്തേരി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home