Deshabhimani

കതിര് കാര്‍ഷിക ക്ലബ്ബിന്‌ തുടക്കം

പുസ്തകത്തോടൊപ്പം കൃഷിപാഠവും

മാത്തൂര്‍ വെസ്റ്റ് എഎല്‍പിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് 
പി വി അബ്ദുള്‍ ഖാദര്‍ നിലമൊരുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

മാത്തൂര്‍ വെസ്റ്റ് എഎല്‍പിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് 
പി വി അബ്ദുള്‍ ഖാദര്‍ നിലമൊരുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 12:00 AM | 1 min read

പാലക്കാട്‌

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കാനായി നടപ്പാക്കുന്ന കേരള അഗ്രികള്‍ച്ചര്‍ ടെക്നോളജി ഹെറിറ്റേജ് ആന്‍ഡ് ഇന്നോവേഷന്‍ ഫോര്‍ റൂറല്‍ അണ്ടര്‍ സ്റ്റാന്‍ഡിങ് (കതിര്) കാര്‍ഷിക ക്ലബ് പദ്ധതിക്ക് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ തുടക്കമായി. ഭക്ഷ്യദിനത്തോടനുബന്ധിച്ച് പയ്യനെടം എയുപി സ്‌കൂള്‍, മാത്തൂര്‍ വെസ്റ്റ് എഎല്‍പി സ്‌കൂള്‍, ഷൊര്‍ണൂര്‍ കെവിആര്‍എച്ച്എസ്‌, മലമ്പുഴ ആശ്രമം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയില്‍ 25 സ്‌കൂളുകളിലാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത വിഷമില്ലാത്ത പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വാട്സ്ആപ് വഴി മിനി മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമുകള്‍ സജ്ജമാക്കും. കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുക. മാത്തൂര്‍ വെസ്റ്റ് എഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി അബ്ദുള്‍ ഖാദര്‍ നിലമൊരുക്കല്‍ ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ കെവിആര്‍എച്ച്എസില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിര്‍മലയും പയ്യനെടം എയുപി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ മണികണ്ഠന്‍ മണ്‍റോട്ടിലും മലമ്പുഴ ആശ്രമം ഹൈസ്‌കൂളില്‍ അധ്യാപക സുബിതയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home