ad
Deshabhimani

ജില്ലയിൽ 13,596 കണക്ഷനുകൾ

കലക്കൻ വേഗത്തിൽ കെ–ഫോൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 19, 2026, 12:19 AM | 1 min read

പാലക്കാട്‌

ജില്ലയിൽ അതിവേഗം പതിനായിരം കടന്ന് കെ–ഫോൺ കണക്ഷൻ. ആകെ 13,596 കണക്ഷനുകളാണ്‌ ചുരുങ്ങിയ മാസങ്ങൾക്കകം പൂർത്തിയാക്കിയത്‌. ഇതിൽ ഗാർഹിക കണക്ഷൻ മാത്രം 10,534 എണ്ണമുണ്ട്‌. സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ മറ്റ്‌ കണക്ഷനുകൾ. ബിപിഎൽ കുടുംബങ്ങൾക്ക്‌ പ്രത്യേകം അനുവദിച്ച പദ്ധതിയിലൂടെ 1,173 കുടുംബങ്ങളിൽ കെ – ഫോണെത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ്‌ സ‍ൗജന്യമായി ഇന്റർനെറ്റ്‌ സ‍ൗകര്യം ഏർപ്പെടുത്തിയത്‌. കേരളത്തിലെ ആദിവാസി മേഖലയുടെ ഉന്നമനത്തിനായി കെ – ഫോണിന്റെ നേതൃത്വത്തിൽ ആരംഭിച്ച "കണക്ടിങ് ദി അണ്‍ കണക്ടഡ്' പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 535 കുടുംബങ്ങൾക്ക്‌ ഇന്റർനെറ്റ് ലഭ്യമാക്കി. ഇന്റർനെറ്റ്‌ കണക്ഷൻ താരതമ്യേന കുറവുള്ള ജില്ലയിലെ മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കല്ല്‌, ധോണി തുടങ്ങിയ സ്ഥലങ്ങളിലും കെ–ഫോണ്‍ കണക്ഷനായി. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 388 ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാർ കെ ഫോണിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നുണ്ട്‌. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്ന ജനകീയ പദ്ധതി നെഞ്ചോടുചേർക്കുകയാണ്‌ ജനം. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ "എന്റെ കെ–ഫോണ്‍' എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്സൈറ്റിലൂടെയോ 18005704466 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. പ്ലാനുകളും ഓഫറുകളും അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ സന്ദര്‍ശിക്കാം. അല്ലെങ്കിൽ 9061604466 എന്ന വാട്‌സാപ്‌ നമ്പറില്‍ മെസേജ് അയക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home