പരിക്കിൽ തളർന്നില്ല
സ്വർണത്തിളക്കം

ജെ ജയലക്ഷ്‌മി
പാലക്കാട്
പരിക്കേറ്റ് കഴിഞ്ഞവർഷം മത്സരിക്കാൻ സാധിച്ചില്ലെങ്കിലും ഇത്തവണ ഇരട്ടിയാവേശത്തിൽ സ്വർണം നേടി ജെ ജയലക്ഷ്‌മി. പാലക്കാട് ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് അംഗമായ ജയലക്ഷ്‌മി അണ്ടർ 16 വിഭാഗം 80 മീറ്റർ ഹഡിൽസ് മത്സരത്തിലാണ് മിന്നും ജയം. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന ഇന്റർ ക്ലബ് സംസ്ഥാന മത്സരത്തിനിടയിലാണ് കാലിന് പരിക്കേറ്റത്. അതോടെ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ് നഷ്‌ടമായി. എന്നാൽ തളർന്നിരിക്കാൻ ജയലക്ഷ്‌മി ഒരുക്കമല്ലായിരുന്നു. പരിക്ക് പൂർണമായി ഭേദമായതോടെ വീണ്ടും കളിക്കളത്തിലേക്ക്. സി ഹരിദാസിനും അർജുൻ ഹരിദാസിനും കീഴിലായിരുന്നു പരിശീലനം. പരിക്കിനുശേഷം ജയലക്ഷ്‌മി ആദ്യമായി പങ്കെടുക്കുന്ന മത്സരമാണ് ഇത്തവണത്തെ ജൂനിയർ അത്‌ലറ്റിക് മീറ്റ്. മൂന്നാം ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ജയലക്ഷ്‌മി ഏഴാം ക്ലാസിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 14 വിഭാഗം റിലെയിൽ സ്വർണം നേടിയിട്ടുണ്ട്. പി എ ജയകുമാർ വനജ ദമ്പതികളുടെ മകളാണ്.









0 comments