എറിഞ്ഞുനേടി നിരഞ്ജൻ

എം നിരഞ്ജൻ
പാലക്കാട്
അണ്ടർ 20 വിഭാഗം ഡിസ്‌ക്കസ് ത്രോയിൽ 37 മീറ്റർ ദൂരം എറിഞ്ഞുനേടി പറളി എച്ച്‌എസ്‌എസിനെ പ്രതിനിധീകരിച്ചെത്തിയ നിരഞ്ജൻ. ഒന്നാം സ്ഥാനം നേടുമ്പോൾ നിരഞ്ജന്റെ മനസ്സിൽ ഒരു ചിന്തമാത്രം. കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതുപോലെ രാജ്യത്തിന്റെ കുപ്പായമണിയണം. നാട്ടിലെ കായിക താരങ്ങളെ കണ്ടാണ് കായികമേഖലയോട് താൽപ്പര്യം തോന്നിയത്. സാമ്പത്തികമായി പിന്നാക്കംനിന്നിരുന്ന നിരഞ്ജനെ കായിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് പരിശീലകൻ പി ജി മനോജാണ്. ഡിസ്‌ക്കസ് ത്രോ കൂടാതെ ഷോട്ട്‌പുട്ടും ഹാമർ ത്രോയും പരിശീലിക്കുന്നുണ്ട്. 2022ലും 2023ലും സംസ്ഥാനതലത്തിൽ അണ്ടർ 18 വിഭാഗം ഹാമർ ത്രോയിൽ ഒന്നാംസ്ഥാനം നേടി ദേശീയ മീറ്റിൽ പങ്കെടുത്തിരുന്നു. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ബിരുദ വിദ്യാർഥിയാണ്. ഓട്ടോഡ്രൈവറായ മണികണ്‌ഠന്റെയും ശശികലയുടെയും മകനാണ്. സഹോദരൻ: പ്രണവ്.









0 comments