Deshabhimani

"ഇരട്ട' നടത്തം
നേട്ടം

Junior Athletic Meet

ശ്രേയ, ശ്രദ്ധ

വെബ് ഡെസ്ക്

Published on Aug 10, 2025, 12:00 AM | 1 min read

പാലക്കാട്‌

അണ്ടർ 16 വിഭാഗം 3000 മീറ്റർ നടത്ത മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി പനങ്ങാട്ടിരി ആർപിഎം എച്ച്‌എസ്‌എസിലെ ഇരട്ട സഹോദരിമാർ ശ്രദ്ധയും ശ്രേയയും. ശ്രദ്ധ ഒന്നാം സ്ഥാനം നേടിയപ്പോൾ നേരിയ വ്യത്യാസത്തിൽ ശ്രേയ രണ്ടാം സ്ഥാനത്തെത്തി. രണ്ടുവർഷം മുമ്പാണ്‌ ഇരുവരും പരിശീലനം ആരംഭിച്ചത്‌. ആർമി ഉദ്യോഗസ്ഥനായ പിതൃസഹോദരൻ അനന്തനായിരുന്നു പ്രചോദനം. പിന്നീട്‌ പരിശീലനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ മീറ്റിൽ ശ്രേയ മൂന്നാം സ്ഥാനവും ശ്രദ്ധ അഞ്ചാം സ്ഥാനവും നേടിയിരുന്നു. ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യണമെന്നാണ്​ ഇരുവരുടെയും ആഗ്രഹം. പനങ്ങാട്ടിരി മന്നത്തുപാറ സ്വദേശികളായ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മക്കളാണ്‌. സഹോദരി: ശിഖ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home