Deshabhimani

ഡബിളാ ഡബിൾ

Junior Athletic Meet

കെ നിവേദ്യ, നേഹ കെ ദാസ്

വെബ് ഡെസ്ക്

Published on Aug 10, 2025, 12:00 AM | 1 min read

പാലക്കാട്‌

ഇരട്ട സ്വർണം നേടി തേങ്കുറുശി സൂര്യകിരൺ അത്‌ലറ്റിക്‌ ക്ലബ്ബിലെ നിവേദ്യയും നേഹ കെ ദാസും. അണ്ടർ 18 വിഭാഗം 800 മീറ്റർ, 1000 മീറ്റർ മത്സരത്തിലാണ്‌ നിവേദ്യ സ്വർണം നേടിയത്‌. നേഹ അണ്ടർ 20 വിഭാഗം 3000 മീറ്റർ, 5000 മീറ്റർ മത്സരത്തിലും സ്വർണം നേടി. ആർ അജയകുമാറാണ്‌ ഇരുവരുടെയും പരിശീലകൻ. നിവേദ്യ കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി സംസ്ഥാനതലത്തിൽ 800 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്‌. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ അത്‌ലറ്റിക്‌ മീറ്റിൽ 400 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി. നേഹ കഴിഞ്ഞവർഷം സർവകലാശാലാ മീറ്റിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. നിലവിൽ പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home