Deshabhimani

ജൂനിയർ അത്​ലറ്റിക്​ മീറ്റ്‌ സമാപിച്ചു

ഒളിമ്പിക്​ ഒന്നാമൻ

Junior Athletic Meet

ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് പാലക്കാട്

വെബ് ഡെസ്ക്

Published on Aug 10, 2025, 12:00 AM | 1 min read

പാലക്കാട്‌

ജില്ലാ ജൂനിയർ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ പാലക്കാട്​ ഒളിമ്പിക്​ അത്​ലറ്റിക് ക്ലബ് ചാമ്പ്യൻമാർ. 21 സ്വർണ മെഡലുകളും 18 വെള്ളി മെഡലുകളും ഒമ്പത് വെങ്കല മെഡലുകളുമായി 190 പോയിന്റാണ്‌ ക്ലബ്‌ നേടിയത്‌. പാലക്കാട്​ ടീം ഷുവർ അത്​ലറ്റിക് ക്ലബ്‌ 91 പോയിന്റുമായി രണ്ടാം സ്ഥാനവും 73 പോയിന്റുകളുമായി മുണ്ട‍ൂർ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്‌ കേരള അത്‌ലറ്റിക്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ സി ഹരിദാസ്‌ ട്രോഫി നൽകി. ജില്ലാ അത്‌ലറ്റിക്‌ അസോസിയേഷൻ സീനിയർ വൈസ്‌ പ്രസിഡന്റ്‌ എം രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന ബോൾ ബാഡ്‌മിന്റൺ അസോസിയേഷൻ പ്രസിഡന്റ്‌ ടി കെ ഹെൻട്രി മുഖ്യാതിഥിയായി. സി മുരളി, എൻ എസ്‌ ഷിജിൻ, ടി കെ വാസു, ഡോ. സി രാജേഷ്‌, ഡോ. പി കെ ഏലിയാമ്മ, എ എസ്‌ സത്യൻ, ആർ രോഹിത്‌, പ്രൊഫ. മായ, കെ സുരേന്ദ്രൻ, കെ അരവിന്ദാക്ഷൻ, ബിശ്വജിത്ത്‌, എം പ്രസന്നകുമാർ, അശോക്‌ നന്ദൻ എന്നിവർ സംസാരിച്ചു. പാലക്കാട്​ മെഡിക്കൽ കോളേജ്​ ഗ്ര‍ൗണ്ടിൽ വെള്ളിയാഴ്​ചയാണ്​ മത്സരം തുടങ്ങിയത്​. വിവിധ ക്ലബ്​, സ്ഥാപനങ്ങളിൽനിന്ന്​ 1,100 മത്സരാർഥികൾ 124 ഇനങ്ങളിലായി പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home