തൊഴിൽമേള ഇന്ന്

പാലക്കാട്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള തിങ്കളാഴ്‌ച നടക്കും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലായി ബ്രാഞ്ച് മാനേജര്‍, ക്യാഷർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, അക്കൗണ്ടിങ്, സൈബര്‍ സെക്യൂരിറ്റി ഫാക്കല്‍റ്റി, സാപ് ട്രെയിനര്‍ എന്നിവയാണ് ഒഴിവുകൾ. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുജി, പിജി, ബികോം, ബിഇ, എംഇ യോഗ്യതയുള്ളവർക്കാണ് അവസരം. ഫോണ്‍: 04912505435, 2505204.









0 comments