ad
Deshabhimani

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ

ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഒറ്റപ്പാലത്ത് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഒറ്റപ്പാലത്ത് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 12:28 AM | 2 min read

ഒറ്റപ്പാലം ​

തൊഴിലാളിക്കരുത്തിൽ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്‌ ഒറ്റപ്പാലത്ത്‌ ഉജ്വല തുടക്കം. മുഹമ്മദ് ഹനീഫ നഗറിൽ(പിഷാരടീസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണ‌ൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി എം ശശി അധ്യക്ഷനായി.​ വി അനിരുദ്ധൻ രക്തസാക്ഷി പ്രമേയവും കെ ടി ഉദയകുമാർ അനുശോചന പ്രമേയവും യൂണിയൻ ജില്ലാ സെക്രട്ടറി പി എൻ മോഹനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ആർ സോമൻ സംഘടന റിപ്പോർട്ടും ജില്ലാ ട്രഷറർ ബി വിജയൻ കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, യൂണിയൻ വൈസ് പ്രസിഡന്റുമാരായ എം എസ് സ്‌കറിയ, സി ശ്രീകുമാരൻ, കെ പി മസൂദ്, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ഭാസ്കരൻ, സ്വാഗതസംഘം ജോയിന്റ്‌ കൺവീനർ കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എസ് കൃഷ്‌ണദാസ് സ്വാഗതം പറഞ്ഞു. 15 ഡിവിഷനുകളിൽനിന്ന്‌ 344 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തിന്‌ മുന്നോടിയായി ടി എം ശശി പതാക ഉയർത്തി. ഗ്രൂപ്പ്‌ ചർച്ചക്കും പൊതു ചർച്ചക്കും ശേഷം ആദ്യ ദിനം സമ്മേളനം പിരിഞ്ഞു. ശനി രാവിലെ ഒമ്പതിന്‌ സമ്മേളനം പുനരാരംഭിക്കും. തുടർന്ന്‌ സമ്മേളനത്തിന്റെ സുവനീർ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ കെ ബാലൻ ജില്ലാ സെക്രട്ടറി എം ഹംസയ്‌ക്ക്‌ നൽകി പ്രകാശിപ്പിക്കും. പകൽ 2.30ന് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച സന്നദ്ധസേന "റെഡ് ബ്രിഗേഡ്‌' സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ലോഞ്ച്‌ ചെയ്യും. 3.30ന് സിഎസ്എൻ ഓഡിറ്റോറിയം പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിൽ റെഡ് ബ്രിഗേഡ് വളന്റിയർമാരും അണിനിരക്കും. വൈകിട്ട്‌ 4.30ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഒറ്റപ്പാലം ന്യുബസാർ ഗ്ര‍ൗണ്ട്‌) പൊതുയോഗം ഇ എൻ സുരേഷ്‌ ബാബു ഉദ്‌ഘാടനം ചെയ്യും.

ലേബർ കോഡിനെതിരെ 
അണിനിരക്കണം: ടി പി രാമകൃഷ്ണൻ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ ലേബർ കോഡിനെതിരെ അണിനിരക്കണമെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഒറ്റപ്പാലത്ത്‌ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ലേബർകോഡ്‌ പ്രധാന വിഷയമാക്കി ഡിസംബർ ഒന്നിന്‌ സിഐടിയു നേതൃത്വത്തിൽ പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. ജോലി സമയം വർധിപ്പിക്കുകയും മിനിമം കൂലി നിഷേധിക്കുകയുമാണ്‌ ലേബർകോഡ്‌. തൊഴിൽ സമയം എട്ട്‌ മണിക്കൂറിൽനിന്ന്‌ 12 മണിക്കൂറായാണ്‌ വർധിപ്പിച്ചത്‌. ഇതിനായി രാജ്യത്തെ 29 തൊഴിലാളി അനുകൂല നിയമങ്ങൾ റദ്ദാക്കി. കേരളത്തിൽ 87 മേഖലകളിൽ മിനിമം കൂലിയുണ്ട്‌. ഇനി അതൊന്നും നിലനിൽക്കില്ല. ലേബർകോഡ്‌ കേരളത്തിൽ നടപ്പാക്കില്ല എന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌. അതിനായി തൊഴിൽ വകുപ്പ്‌ മുൻകൈ എടുത്ത്‌ ലേബർ കോൺക്ലേവ്‌ സംഘടിപ്പിച്ചു. ജസ്റ്റിസ്‌ ഗോപാൽ ഗ‍ൗഡ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. എന്നാൽ ലേബർ കോഡിനെ എതിർക്കാൻ യുഡിഎഫ്‌ സന്നദ്ധരല്ല. മാധ്യമങ്ങൾ ഗോപാൽ ഗ‍ൗഡ കമ്മിറ്റിയെക്കുറിച്ച്‌ ചോദിച്ചപ്പോൾ ഏത്‌ ഗ‍ൗഡ എന്നായിരുന്നു മുഖ്യമന്ത്രയുടെ മറുപടിയെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

തടഞ്ഞുവച്ച പെൻഷൻ അനുവദിക്കണം

സ്കാറ്റേർഡ് വിഭാഗം തൊഴിലാളികളുടെ തടഞ്ഞുവച്ച പെൻഷൻ അടിയന്തരമായി അനുവദിക്കണമെന്ന്‌ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കാറ്റേർഡ് വിഭാഗം തൊഴിലാളികളുടെ പ്രധാന ആനുകൂല്യമാണ്‌ പെൻഷൻ. എൽഡിഎഫ്‌ സർക്കാരിന്റെ തണലിൽ കഴിഞ്ഞ 10 വർഷം പെൻഷൻ മുടങ്ങിയിട്ടില്ല. കേരളത്തോടുള്ള റെയിൽവേ അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്നും കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികൾക്കും പ്രദേശവാസികൾക്കും തൊഴിൽ ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home