ad
Deshabhimani

സീനിയർ അത്‌ലറ്റിക് മീറ്റ്‌ വനിതാവിഭാഗം 
ജാവലിൻ ത്രോയിലാണ്‌ അഭിന സ്വർണമണിഞ്ഞു

ജാവലിനിൽ താരമായി അഭിന

Javelin Throw

സി ആർ അഭിന

വെബ് ഡെസ്ക്

Published on Jun 08, 2026, 12:00 AM | 1 min read

കുഴൽമന്ദം

കൊല്ലത്ത് നടന്ന 70–ാമത് കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ താരമായി സി ആർ അഭിന. വനിതാവിഭാഗം ജാവലിൻ ത്രോയിലാണ്‌ അഭിന സ്വർണമണിഞ്ഞത്‌. കോട്ടായി ജിഎച്ച്‌എസ്‌എസിൽനിന്ന്‌ പ്ലസ്‌ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് ഒരുങ്ങുകയാണ്‌ അഭിന. എട്ടാംക്ലാസ് മുതലാണ് ജാവലിൻ ത്രോ പരിശീലിക്കുന്നത്. സംസ്ഥാന ജൂനിയർ ബോൾ ത്രോ റെക്കോഡ് അഭിനയുടെ പേരിലാണ്. പങ്കെടുത്ത ആദ്യ സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടി. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വെള്ളിയും നേടിയിരുന്നു. സംസ്ഥാന യൂത്ത്‌ അത്‌ലറ്റിക്‌ മീറ്റിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി. ബിഹാറിൽ നടന്ന നാഷണൽ യൂത്ത്‌ അത്‌ലറ്റിക്‌ മീറ്റിലും പങ്കെടുത്തിരുന്നു. കഴിഞ്ഞവർഷം നടന്ന സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ വെള്ളി നേടി. ഹരിയാനയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലും പങ്കെടുത്തു. കോട്ടായി മഠത്തിൽപ്പടി വീട്ടിൽ ചന്ദ്രൻ –- രമ ദമ്പതികളുടെ മകളാണ്. കോട്ടായി ജിഎച്ച്‌എസ്‌എസിലെ കായികാധ്യാപകൻ എം രമേഷാണ് പരിശീലകൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home