ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മഹിളകൾ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് മർദിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പാലക്കാട് നടത്തിയ പ്രകടനം
പാലക്കാട്
ഡൽഹിയിലെ ജനകീയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. 13 കോടി വോട്ടർമാരെ വെട്ടിമാറ്റി ബിജെപിക്കായി ഗ്യാനേഷ് കുമാർ ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് സലീഖ പറഞ്ഞു. ഒരുതരത്തിലും ഇൗ ജനാധിപത്യ ധ്വംസനം അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യ അട്ടിമറിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ അനുവദിക്കില്ലെന്ന ധാർഷ്ട്യമാണ് സമരമുഖത്തേക്ക് എത്തുംമുന്പ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുപിന്നിൽ. കേന്ദ്രഭരണകൂടത്തിന്റെ ഇൗ ധിക്കാരം ജനകീയ പ്രതിഷേധത്തിനുമുന്പിൽ കീഴടങ്ങുമെന്നും സലീഖ പറഞ്ഞു. സംസ്ഥാന നിർവാഹക സമിതി അംഗം കെ ബിനുമോൾ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കെ ഓമന സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് സ്വാഗതവും പാലക്കാട് ഏരിയ സെക്രട്ടറി വി സുമംഗല നന്ദിയും പറഞ്ഞു.








0 comments