ad
Deshabhimani

പത്ത്‌ വർഷത്തിൽ ഏഴ്‌ ബാച്ച്‌

മികവോടെ ഐഐടി ബിരുദദാനം

IIT graduation

പാലക്കാട് ഐഐടിയിൽ നടന്ന ഏഴാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Jul 20, 2025, 01:03 AM | 1 min read

പാലക്കാട്‌

പഠന-​ഗവേഷണ മികവിൽ പത്ത് വർഷം പൂർത്തിയാക്കിയ പാലക്കാട് ഐഐടിയിലെ ഏഴാമത് ബിരുദദാനം ആഘോഷമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യാതിഥിയായി. അ​ഗോര ഓഡിറ്റോറിയത്തിലെ പരിപാടിയിൽ ഐഐടി ബോർഡ് ഓഫ് ​ഗവർണേഴ്സ് ചെയർമാൻ പ്രൊഫ. രമേഷ് വെങ്കിടേശ്വരൻ അധ്യക്ഷനായി. ഐഐടി ഡയറക്ടർ പ്രൊഫ. എ ശേഷാ​ദ്രി ശേഖർ ബിരുദദാനം നടത്തി. അക്കാദമിക തലത്തിൽ മികവുപുലർത്തിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം ധർമേന്ദ്ര പ്രധാൻ വിതരണം ചെയ്തു. മികച്ച ബിടെക് വിദ്യാർഥിക്കുള്ള പുരസ്കാരം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിദ്യാർഥി എൻ നീരജ് കൃഷ്ണ ഏറ്റുവാങ്ങി. മികച്ച എംഎസ്‌സി വിദ്യാർഥിയായി ഫിസിക്സ് വിഭാ​ഗത്തിലെ വിമൽ ശ്രീകാന്ത്, എംടെക് വിദ്യാർഥിയായി ജിയോടെക്നിക്കൽ എൻജിനിയറിങ്ങിലെ എം ശിവകാമി ദേവി എന്നിവരും പുരസ്കാരം സ്വീകരിച്ചു. എല്ലാ കോഴ്സുകളിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ബിടെക്(151), എംടെക്(71), എംഎസ്‌സി(55), പിഎച്ച്ഡി(30), ഡ്യുവൽ ഡിഗ്രി(8) വിഭാ​ഗങ്ങളിലായി 328 പേരാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home