മനുഷ്യാവകാശ ദിനാചരണം

പാലക്കാട്
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം പാലക്കാട് കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ പി കെ സതീഷ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് വിക്ടോറിയ വിൻസെന്റ് അധ്യക്ഷനായി. സമഗ്രശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ എം ആർ മഹേഷ്‌കുമാർ മുഖ്യാതിഥിയായി. ജനസേവാവേദി രക്ഷാധികാരി വി ഹരിദാസ്, ഡോ. അശോകൻ, ഡോ. എസ് എ വേണുഗോപാൽ, നിൻസി നിപുണൻ, എം മുഹമ്മദ് റാഫി, ഷെയ്ക്ക് മുസ്തഫ, എം കെ പ്രസാദ് എന്നിവർ സംസാരിച്ചു.










0 comments