ad
Deshabhimani

ഹെവി വാഹന പരിശീലനത്തിൽ 
ജില്ലയിലെ ആദ്യ വനിത

ഹെവി ഡ്രീംസ്

മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവിങ് പരിശീലനത്തിന്റെ ഭാഗമായി  രമ്യ ബസ് ഓടിക്കുന്നു

മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവിങ് പരിശീലനത്തിന്റെ ഭാഗമായി രമ്യ ബസ് ഓടിക്കുന്നു

avatar
വി പ്രശോഭ്

Published on May 20, 2026, 01:21 AM | 1 min read

മണ്ണാർക്കാട്

‘ചെറുവാഹനങ്ങൾ മാത്രമല്ല, ബസും ഹെവി വാഹനങ്ങളും ഞങ്ങൾക്കും ഓടിക്കാൻ കഴിയും, എല്ലാ വീട്ടമ്മമാരും മുന്നോട്ടുവരണം’ ആത്മവിശ്വാസത്തിന്റെ നിറവോടെ രമ്യ പറഞ്ഞു. മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയുടെ ഡ്രൈവിങ് സ്‌കൂളിൽനിന്ന്‌ ബസ് ഓടിക്കുന്നതിൽ പരിശീലനം നടത്തുകയാണ്‌ കുടുംബശ്രീ ബിസിനസ് കൺസൾട്ടന്റായ തെങ്കര ചേറുംകുളം സ്വദേശിനി കാടറാല വീട്ടിൽ രമ്യ. വലിയ വാഹനം ഓടിക്കാനുള്ള ആഗ്രഹമാണ് തന്നെ ഈ സീറ്റിലെത്തിച്ചതെന്നും രമ്യ പറഞ്ഞു. സ്വകാര്യ ബസ്‌ ഡ്രൈവറായ ഭർത്താവ്‌ വിനോദാണ്‌ പ്രചോദനവും പിന്തുണയും. ഭർത്താവിനൊപ്പം ജോലിയെടുക്കണമെന്ന ആഗ്രഹവും രമ്യക്കുണ്ട്‌. ആദ്യ ബാച്ചിലുള്ള 16 പേരിൽ ഏക വനിതയാണ് രമ്യ. ജില്ലയിൽ ചിറ്റൂരിലും മണ്ണാർക്കാടുമാണ്‌ പരിശീലനമുള്ളത്. ഗ്രൗണ്ട് പരിശീലനവും റോഡ് പരിശീലനവും പൂർത്തിയാക്കി അവസാന റൗണ്ട് പരിശീലനമാണ്‌ നടക്കുന്നതെന്ന്‌ പരിശീലകൻ സുരേഷ് ബാബു പറഞ്ഞു. രമ്യയുടെ മക്കൾ: പ്രജ്വൽ, പ്രണവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home