ad
Deshabhimani

ഹെൽത്ത് കെയർ ടൗൺഷിപ്​ 
ചെർപ്പുളശേരിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2025, 12:39 AM | 1 min read

പാലക്കാട്

സംസ്ഥാന സർക്കാരിന്റെ ഇന്‍വെസ്റ്റ് കേരള നിക്ഷേപ സൗഹൃദ ഉച്ചകോടിയില്‍ ഹെല്‍ത്ത് കെയര്‍ ടൗണ്‍ഷിപ് ‘ക്യാനിയോ ഹെല്‍ത്ത്​’ ചെര്‍പ്പുളശേരിയില്‍ നിർമാണം ഉടൻ ആരംഭിക്കും.​ ചൊവ്വാഴ്ച മന്ത്രി പി രാജീവ് കെട്ടിടത്തിന്​ കല്ലിടും. ഡിജിറ്റലായി സംയോജിപ്പിച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാണ് ക്യാനിയോ ഹെല്‍ത്ത്. അഞ്ച്​ വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. 250 കിടക്കയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രസവ, പ്രസവാനന്തര ശുശ്രൂഷയ്ക്ക് 100 കിടക്കകൾ, 1100 വിദ്യാര്‍ഥികളെ ഉൾക്കൊള്ളാവുന്ന ബിഎസ്​സി നഴ്‌സിങ്, ജിഎന്‍എം, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയുണ്ടാകും. സന്ദര്‍ശകര്‍ക്കായി ബൈസ്റ്റാന്‍ഡര്‍ അപ്പാര്‍ട്ട്‌മെന്റും പദ്ധതിയിലുണ്ട്. ഫുഡ് കോര്‍ട്ട്, സൂപ്പര്‍ മാര്‍ക്കറ്റ്, സ്റ്റാഫ് ഹോസ്റ്റല്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഡോ. സുരേഷ് എച്ച് അദ്വാനിയാണ്​ ചെയർമാൻ. മാനേജിങ് ഡയറക്ടര്‍ നജീബ് കാരോത്ത്കുഴി മൂസ, ഓഫീസ്​ ഹെഡ്​ അബി അൽത്താഫ്​, ബിസിനസ്​ ഡെവലപ്മെന്റ്​ മാനേജർ അഹമ്മദ്​ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home