ad
Deshabhimani

വീട്ടിൽക്കയറി 25 പവൻ മോഷ്‌ടിച്ച പ്രതികൾ റിമാൻഡിൽ

കെ ഹാഷിം, സി മനോജ്
വെബ് ഡെസ്ക്

Published on Mar 18, 2026, 02:00 AM | 1 min read

കൂറ്റനാട്

തൊഴുക്കാട് വീട്ടിൽക്കയറി 25 പവന്റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാസർകോട്‌ സ്വദേശികളായ കെ ഹാഷിം (കുനിയ ഹാഷിം –44), സി മനോജ് (47) എന്നിവരെ ഇവരുടെ വീട്ടിൽനിന്നാണ്‌ ചാലിശേരി പൊലീസ് അറസ്റ്റ്‌ ചെയ്തത്‌. വെള്ളി വൈകിട്ട് ആറിനും രാത്രി 8.30നും ഇടയിൽ തൊഴുക്കാട് (ഹരിഭവനിൽ) പി വി സുധീറിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടുകാർ സമീപത്തെ ആമക്കാവിൽ പൂരം കാണാൻപോയതായിരുന്നു. പിന്നീട് സുധീറിന്റെ അമ്മ വീട്ടിലെത്തിയപ്പോൾ വാതിലുകൾ തുറന്നുകിടക്കുന്നതും അലമാരയിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലും കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്. ഷൊർണൂർ ക്രൈം സ്ക്വാഡും ചാലിശേരി പൊലീസുംചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട മുഴുവൻ ആഭരണങ്ങളും പ്രതികളിൽനിന്ന് കണ്ടെടുത്തു. സമാന കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home