മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ; പരിശീലനം നൽകി

മാലിന്യ മുക്തം നവകേരളം
ക്യാമ്പയിൻ; പരിശീലനം നൽകി
ഷൊർണൂർ
മാലിന്യമുക്തം നവകേരളം- ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ഷൊർണൂർ നഗരസഭയിൽ ഇ–-വേസ്റ്റ്, ഇതര പാഴ്‌വസ്തുശേഖരണം നടത്തുന്നതിന് ഹരിതകർമ സേന, ഗ്രീൻവാരിയേഴ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി. നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്‌തു. സ്ഥിരംസമിതി ചെയർമാൻ കെ കൃഷ്ണകുമാർ അധ്യക്ഷനായി. ക്ലീൻ കേരള കമ്പനിയുടെ സെക്ടർ കോ–-ഓർഡിനേറ്റർ പി വി സഹദേവൻ പരിശീലനത്തിന് നേതൃത്വം നൽകി. കുടുംബശ്രീ മിഷൻ ഹരിതകർമ സേന ജില്ലാ കോ–-ഓർഡിനേറ്റർ ടി പി അഭിജിത്ത്, സിസിഎം പി ശിവൻ, എച്ച്‌ഐ കെ ടി വിനോദ്‌കുമാർ, പിഎച്ച്‌ഐ ഗ്രേഡ്–-2 എ വി ശ്രീവിലാസ്, ലിഷ സി ജോർജ്, പി പി രോഹിണി, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ രശ്മി സന്ദീപ്, എച്ച്ഐ കെ ടി വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഇ - മാലിന്യം ശേഖരിച്ചുതുടങ്ങി ഒറ്റപ്പാലം നഗരസഭ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലപ്പുറം സ്റ്റേറ്റ് ബാങ്ക് കോളനിയിൽ ഇ–- മാലിന്യ ശേഖരണ യജ്ഞം തുടങ്ങി. നഗരസഭാ വൈസ് ചെയർമാൻ കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ലീൻ സിറ്റി മാനേജർ ഇ പി വിസ്മൽ അധ്യക്ഷനായി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ എന്നിവർ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.










0 comments