ad
Deshabhimani

സൊസൈറ്റിയിലെ പണം തട്ടൽ

ഡിസിസി സെക്രട്ടറിക്കെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on May 21, 2026, 12:55 AM | 1 min read

മണ്ണാർക്കാട്

സഹകരണ സൊസൈറ്റിയിൽനിന്ന്‌ അഞ്ചുലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ സൊസൈറ്റി പ്രസിഡന്റായ ഡിസിസി സെക്രട്ടറിയടക്കം മൂന്നുപേർക്കെതിരെ പൊലീസ്‌ കേസെടുത്തു. പാലക്കാട് ഡിസിസി സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ പി ആർ സുരേഷ്, സെക്രട്ടറി ശാലിനി, കലക്ഷൻ ഏജന്റ്‌ ആഷിഖ് എന്നിവർക്കെതിരെയാണ്‌ മണ്ണാർക്കാട്‌ പൊലീസ് കേസെടുത്തത്. മണ്ണാർക്കാട്‌ കോടതിപ്പടിയിലെ താലൂക്ക് മോട്ടോർ വർക്കേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ തിരിമറി നടന്നത്. സൊസൈറ്റിയിൽ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ പ്രസിഡന്റിന്റെ സഹായത്തോടെ കലക്ഷൻ ഏജന്റ്‌ തട്ടിയെടുക്കുകയായിരുന്നു. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് താണിക്കൽ അജീഷാണ്‌ പൊലീസിൽ പരാതി നൽകിയത്‌. കേസിലെ പ്രധാന പ്രതി കലക്ഷൻ ഏജന്റ് തച്ചനാട്ടുകര സ്വദേശി ആഷിഖ്‌ ഒളിവിലാണ്. ആഷിഖ് വഴി സൊസൈറ്റിയുടെ ഡെയ്‌ലി കലക്ഷൻ സ്കീമിൽ ചേർന്ന അജീഷിന്റെ 4.12 ലക്ഷം രൂപയും സുഹൃത്ത് ഷബീബിന്റെ 92,300 രൂപയുമാണ്‌ പ്രതികൾ തട്ടിയെടുത്ത്‌. 2025 ഡിസംബർ 30 മുതൽ 2026 മാർച്ച് 20 വരെ അജീഷ് രണ്ട് അക്കൗണ്ടുകളിലായി 4.20 ലക്ഷം രൂപ അടച്ചിരുന്നു. എന്നാൽ ഇതിൽനിന്ന്‌ 8,000 രൂപഒഴികെ ബാക്കി ഇവർ കൈക്കലാക്കിയെന്നാണ്‌ പരാതിയിലുള്ളത്‌. ഷബീബിന്റെ 92,300 രൂപയുള്ള അക്കൗണ്ട് അദ്ദേഹം അറിയാതെതന്നെ ക്ലോസ് ചെയ്താണ്‌ തുക തട്ടിയെടുത്തത്‌. തട്ടിപ്പിൽ സൊസൈറ്റി പ്രസിഡന്റിനും സെക്രട്ടറിക്കും പങ്കുണ്ടെന്നും പരാതിയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home