ad
Deshabhimani

സ‍ൗഹൃദം നടിച്ച്‌ തട്ടിപ്പ്‌

20 ലക്ഷത്തോളം രൂപ തട്ടിയ യുവതി അറസ്റ്റിൽ

പ്രിൻസി
വെബ് ഡെസ്ക്

Published on Jun 10, 2026, 12:58 AM | 1 min read

ഒറ്റപ്പാലം

റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ കുഴികുളത്ത് വീട്ടിൽ പ്രിൻസിയാണ്‌ (46) പിടിയിലായത്. ലെക്കിടി സ്വദേശി റിട്ട. റവന്യു ഉദ്യോഗസ്ഥന്റെ പരാതിയിലാണ്‌ നടപടി. 2006ൽ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിലാണ്‌ ഇരുവരും പരിചയപ്പെട്ടത്. പലപ്പോഴായി പണവും മൊബൈൽ ഫോണും കൈക്കലാക്കി. പരാതിക്കാരനുമായുള്ള ബന്ധം തന്റെ വീട്ടിൽ അറിഞ്ഞെന്നും വേറെ വീടുവാങ്ങാൻ പണം വേണമെന്നും ആവശ്യപ്പെട്ട്‌ അഞ്ചുലക്ഷം രൂപ വാങ്ങി. പരാതിക്കാരന്റെ കുടുംബത്തെയും നാട്ടുകാരെയും ബന്ധം അറിയിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി തട്ടിപ്പ്‌ തുടർന്നു. ഇതോടെ റിട്ട. ഉദ്യോഗസ്ഥൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയെന്നാണ്‌ വിവരം. ഇരകളുടെ കൂട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഉണ്ടെന്നും സൂചനയുണ്ട്. വടക്കഞ്ചേരിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു യുവതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home