മഴക്കാലത്ത് മറ്റൊരു ചെരുപ്പ്


സായൂജ് ചന്ദ്രൻ
Published on Aug 02, 2026, 12:00 AM | 1 min read
പാലക്കാട്
വെയിലായാലും മഴയായാലും ഒരേ ചെരുപ്പിട്ടോടാൻ പുത്തൻ കാലത്തിന് താൽപ്പര്യമില്ല. വേനലിൽ എല്ലാ ചെരുപ്പുകളോടും പ്രിയമാണെങ്കിലും മഴയിൽ പെട്ടന്ന് ഉണങ്ങുന്ന ചെരുപ്പുകൾതന്നെ താരം. പുതിയ തലമുറ പ്ലാസ്റ്റിക്, ഇവിഎ ക്രോക്സുകളാണ് കൂടുതലും സ്വന്തമാക്കുന്നത്. വെള്ളം പെട്ടന്ന് വാർന്നുപോകുന്നതും തുടച്ചാൽ പെട്ടന്ന് ഉണങ്ങുന്നതും പ്രത്യേകതകളാണ്. ഭാരം കുറവായതിനാൽ നടക്കാനും സൗകര്യം. വണ്ണമുള്ള ഹീലുള്ള ഇവിഎ സ്ലൈഡറുകൾ പ്രിയപ്പെട്ടവയാണ്. ചെരുപ്പിനുതാഴെ വഴുക്കാതിരിക്കാൻ പ്രത്യേക തരം വരിവരികളുള്ള സോളുണ്ട്. ഉയർന്ന ഹീലുള്ള ഇത്തരം ചെരുപ്പ് ഇട്ടാൽ റോഡിലെ മഴവെള്ളം കാലിലേക്ക് പെട്ടെന്ന് അടിച്ചുകയറില്ല. ആങ്കിൾ സ്ട്രാപ്പുള്ള ഇവിഎ, റബർ ചെരുപ്പുകളും വിൽപ്പനയിൽ മുൻപന്തിയിലുണ്ട്. സ്പാർക്‌സ്, പാരഗൺ, കാമ്പസ്, വുഡ്‌ലാൻഡ് തുടങ്ങിയ വാട്ടർപ്രൂഫ് മോഡലുകൾക്ക് സ്‌ത്രീ, പുരുഷ ഭേദമില്ലാതെ ആരാധകരുണ്ട്. ബെൽറ്റ് ഉള്ളതുകൊണ്ട് മഴവെള്ളത്തിലൂടെ നടക്കുമ്പോഴും വഴുക്കലുള്ള സ്ഥലങ്ങളിലും പേടിവേണ്ട. കാലിൽനിന്ന് ഊരിപ്പോകുകയുമില്ല. മഴക്കാലത്തും ഷൂസ് ഉപേക്ഷിക്കാൻ കഴിയാത്തവർക്ക് റബർ, സിലിക്കോൺ ഷൂസുകളാണ് ആശ്വാസം. റോഡിലെ വെള്ളവും ചളിയും ഉള്ളിൽ കയറാതെ കാൽപ്പാദങ്ങളെ സംരക്ഷിക്കുന്നു.










0 comments